Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jan 2025 20:50 IST
Share News :
ഇരിങ്ങാലക്കുട : കെ എസ് ടി പി നിർമിച്ചു കൊണ്ടിരിക്കുന്ന തൃശൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ നിർമാണ പ്രവർത്തനങ്ങൾ അശാസ്ത്രിയമായതും വേണ്ടത്ര ബദൽ സംവിധാനങ്ങൾ ഏർപെടുത്താതെയുള്ളതുമാണെന്നു കേരള കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റി ആരോപിച്ചു. 35 കിലോമീറ്റർ ദൂരമുള്ള ഈ റോഡിൻറെ നിർമാണം 2022ൽ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ പകുതിപോലും ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ല. ഇരിങ്ങാലക്കുട ഭാഗത്തെ യാത്ര ദുരിതപൂർണമാണെന്നും യോഗം കുറ്റപ്പെടുത്തി. യു ഡി എഫ് സർക്കാരിന്റെ കാലത്ത് തന്നെ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച ഠാണാ-ചന്തക്കുന്ന് റോഡിന്റെ വികസന നിർമാണ പ്രവർത്തനങ്ങൾ 8 വർഷം വൈകിപ്പിച്ചത് ഭരണ കെടുകാര്യസ്ഥതയാണെന്നും യോഗം ആരോപിച്ചു. ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് പി.ടി.ജോർജ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ജില്ലാ സെക്രട്ടറി സേതു മാധവൻ, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, മാഗി വിൻസെന്റ്, ഫെനി എബിൻ എന്നിവർ പ്രസംഗിച്ചു. മണ്ഡലം
ഭാരവാഹികളായി: പി.ടി.ജോർജ് (പ്രസി.), ലാലു വിൻസെന്റ് (സീനിയർ വൈസ് പ്രസി), ആർതർ വിൻസെന്റ് (ജനറൽ സെക്ര. ഓഫിസ് ഇൻ ചാർജ്), എം.എസ്.ശ്രീധരൻ, ഫെനി എബിൻ, ലിംസി ഡാർവിൻ, ലാസർ കോച്ചേരി (വൈസ് പ്രസിഡന്റുമാർ). പി.വി.നോബിൾ, കെ.ജെ.രൻജോ , ജോസ് പാറേക്കാടൻ, കെ.ഡി.ആന്റപ്പൻ, ബാബു ചേലക്കാട്ടുപറമ്പിൽ, ഡേവിസ് പായമ്മൽ (ജനറൽ സെക്ര.). റോഷൻലാൽ, വിക്ടർ ചെതലൻ, റാണി കൃഷ്ണൻ, ഷീല ജോയ്, ബീന വാവച്ചൻ, ശരത് തമ്പാൻ, ജീസ് സെബാസ്റ്റ്യൻ, ലില്ലി തോമസ് (ജോയിന്റ് സെക്ര.).ജോയൽ ജോയ് ( ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.