Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാധന സാമിഗ്രികള്‍ മോഷണം പോയതായുളള പ്രചരണം അടിസ്ഥാനരഹിതമാണന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജഷൈന്‍,

25 Jul 2024 19:24 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം: കോരുത്തോട് ഗ്രാമപഞ്ചായത്തില്‍ നിന്നും സാധന സാമിഗ്രികള്‍ മോഷണം പോയതായുളള പ്രചരണം അടിസ്ഥാനരഹിതമാണന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജഷൈന്‍, വൈസ്പ്രസിഡന്റ് പി.ഡി.പ്രകാശ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പഞ്ചായത്ത് ആഫീസിന്റെ മുകള്‍ നിലയില്‍ ഉണ്ടായിരുന്ന ജി.എ.ഷീറ്റുകള്‍ കാലപ്പഴക്കത്താല്‍ കേടുപാടുകള്‍ സംഭവിക്കുകയും ചോര്‍ച്ചയുണ്ടാവുകയും ചെയതിരുന്നു. മഴവെളളം കെട്ടികിടന്നു കെട്ടിടത്തിനു ബലക്ഷയം സംഭവിച്ചതിനാല്‍ പുതിയ റൂഫിങ് സംവിധാനം ഒരുക്കിയിരുന്നു.നിര്‍മ്മാണ ജോലി പൂര്‍ത്തികരിച്ചപ്പോള്‍ ഹാള്‍ വൃത്തിയാക്കുന്നതിനുവേണ്ടി ഇവിടെയുണ്ടായിരുന്ന സാധനങ്ങള്‍ താഴേക്ക് ഇറക്കുവാന്‍ കരാറുകാരന്‍ ഞായറാഴ്ച രാവിലെ എത്തുകയും ഓവര്‍സീയര്‍ താക്കോല്‍ നല്‍കിയത് പ്രകാരം താഴേക്ക് ഇറക്കി വക്കുന്നതിനിടയില്‍ ചിലരെത്തി മോഷണമാണന്നു തെറ്റിധരിച്ചു വാഹനം തടയുകയും ചെയ്തിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇടപെട്ടു പിന്നീട് ശുചീകരണത്തിനു ശേഷം കൃത്യമായി സൂക്ഷിച്ചു വക്കുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ചു കരാറുകാരന്‍ പഞ്ചായത്ത് കമ്മറ്റിയില്‍ എത്തി വിശദീകരണം നല്‍കിയിട്ടുളളതുമാണ്. സാമിഗ്രികള്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ടങ്കിലും സംഭവത്തില്‍ രാഷ്ട്രിയ മുതലെടുപ്പിനായി ചിലര്‍ വ്യാജ പ്രചരണവും പോസ്റ്റര്‍ പതിപ്പിക്കലും നടത്തിയിരിക്കുകയാണ്. പഞ്ചായത്ത്ില്‍ വേനല്‍കാലത്ത് കൂടുതല്‍ തുകയ്ക്ക് കുടിവെളള വിതരണത്തിന് ക്വട്ടേഷന്‍ നല്‍കിയത് മാറ്റിവച്ച് കുറഞ്ഞ തുക ക്വട്ടേഷന്‍ അനുവദിച്ചു നല്‍കിയതിലെ പകപോക്കലാണ് മുന്‍ജനപ്രതിനിധികൂടിയായ ഒരാളുടെ നേതൃത്വത്തില്‍ വ്യാജ പ്രചരണം നടത്തുന്നത്. ആളുകളില്‍ അനാവശ്യ സംശയത്തിനിടയാക്കിയ ഇംപ്ലിമെന്റ് ഓഫീസര്‍ കൂടിയായ ഓവര്‍സീയറോഡ് വിശദീകരണം ചോദിക്കുമെന്നും അവര്‍ പറഞ്ഞു .വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് അംഗങ്ങളായ സി.സി.തോമസ്, പിഎന്‍.സുകുമാരന്‍,ജാന്‍സി സാബു എന്നിവരും പങ്കെടുത്തു.

Follow us on :

More in Related News