Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഈ തെരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ വിക്കറ്റുകള്‍ വീഴും-ശോഭ സുരേന്ദ്രന്‍

06 Dec 2025 12:48 IST

കൊടകരീയം (NATTUVARTHA KODAKARA MATTATHUR )

Share News :

ഈ തെരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ വിക്കറ്റുകള്‍ വീഴും-ശോഭ സുരേന്ദ്രന്‍

ഈ തെരഞ്ഞടുപ്പില്‍ പിണറായിക്കെതിരെ കേരളം പ്രതികരിക്കുമ്പോള്‍ മറ്റത്തൂരിലടക്കം സി പി എമ്മിന്റെ വിക്കറ്റുകള്‍ വീഴുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ പറഞ്ഞു. ജില്ല പഞ്ചായത്ത് കൊടകര ഡിവിഷന്‍ എന്‍ ഡി എ സ്ഥാനാര്‍ഥി അഡ്വ പി.ജി ജയന്റെ തെരഞ്ഞെടുപ്പു പര്യടനത്തിന്റെ ഭാഗമായി കോടാലിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബിജെപി സ്ഥാനാര്‍ഥികളുടെ വിജയം നാടിന്റെആവശ്യമാണ്. അഴിമതിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത ബി ജെ പി നിലപാടിന് വലിയ സ്വീകര്യത ജനങ്ങള്‍ക്കിടയില്‍ ഉണ്ട്. കേന്ദ്ര പദ്ധതികള്‍ ഗ്രാമീണ വികസനത്തിന് ആവശ്യമാണെന്നും അത് നേടിയെടുക്കാന്‍ ബി ജെ പി ഭരണത്തില്‍ വരേണ്ടതുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ശ്രീധരന്‍ കളരിയ്ക്കല്‍ അധ്യക്ഷത വഹിച്ചു. എന്‍ഡിഎ ത്രിതല പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Follow us on :

More in Related News