Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലക്കാട് ഉപതിരഞ്ഞെടുപ്പ് ശോഭസുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാവും...?

03 Oct 2024 10:58 IST

- Antony Ashan

Share News :

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ശോഭസുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാവും...? സ്ഥാനാര്‍ത്ഥിയെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം തുടരുന്നതിനിടെ കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ജില്ലയില്‍ അഭിപ്രായ സര്‍വ്വേയില്‍ ശോഭയ്ക്കാണ് മുന്‍തൂക്കം ലഭിച്ചത്. 

ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നതാണ് ജില്ലയിലെ ഭൂരിഭാഗം ബിജെപി നേതാക്കളുടെ ആവശ്യം. മറ്റൊരു വിഭാഗം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനായും ആവശ്യമുന്നയിച്ചെങ്കിലും ദേശിയനേതൃത്വം ശോഭയ്‌ക്കൊപ്പമാണ്. സര്‍വ്വേയില്‍ ശോഭ സുരേന്ദ്രനാണ് മുന്‍തൂക്കം. 34 പേരുടെ പിന്തുണ ശോഭാ സുരേന്ദ്രന് ലഭിച്ചപ്പോള്‍ കെ സുരേന്ദ്രനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് 22 അംഗങ്ങളാണ് ആവശ്യപ്പെട്ടത്. സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗവും രംഗത്തുണ്ട്. 

സര്‍വ്വേയ്‌ക്കൊപ്പം ആലപ്പുഴയിലെ മിന്നും പ്രകടനം ശോഭയ്ക്ക് തുണയായി. ശോഭയെത്തിയാല്‍ സ്ത്രീപക്ഷ വോട്ടര്‍മാരെ ഒപ്പം നിര്‍ത്താന്‍ കഴിയുമെന്നാണ് ജില്ലാ ഭാരവാഹികള്‍ നേതൃത്വത്തെ ധരിപ്പിച്ചിരിക്കുന്ന


Follow us on :

More in Related News