Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലൈഫ് പിഎംഎവൈ ഭവന നിർമ്മാണ പദ്ധതികളിൽ മത്സ്യ തൊഴിലാളികൾക്ക് മുൻഗണന നൽകണം...

27 Sep 2024 18:10 IST

- MUKUNDAN

Share News :

ചാവക്കാട്:ലൈഫ് പിഎംഎവൈ ഭവന നിർമ്മാണ പദ്ധതികളിൽ മത്സ്യ തൊഴിലാളികൾക്ക് മുൻഗണന നൽകണമെന്ന് മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭവന നിർമ്മാണ പദ്ധതികളായ ലൈഫ്,പിഎംഎവൈ ഭവന നിർമ്മാണ പദ്ധതികളിൽ മത്സ്യത്തൊഴിലാളികളെ പരിപൂർണ്ണമായി ഒഴിവാക്കിയിരിക്കുകയാണ്.2024-25 വർഷത്തെ കേരള സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് ഗുണഭോക്ത ലിസ്റ്റിലും,കേന്ദ്രസർക്കാരിന്റെ ഭവനനിർമ്മാണ പദ്ധതിയായ പിഎംഎവൈ ലിസ്റ്റിലും പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ ഉൾപ്പെട്ടിട്ടില്ല.ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് വീടുപണിക്ക് വേണ്ടി അപേക്ഷ കൊടുത്ത് തറകെട്ടി കാത്തിരിക്കുന്നത്.പല ആളുകളും വാടക വീടുകളിലാണ് താമസം.ഉമ്മൻചാണ്ടിയുടെ ഭരണകാലഘട്ടത്തിൽ അപേക്ഷിച്ച മുഴുവൻ മത്സ്യ തൊഴിലാളികൾക്കും ഡിപ്പാർട്ട്മെന്റ് ഫണ്ട് പ്രകാരം ഭവന നിർമ്മാണ സഹായം ലഭിച്ചിട്ടുണ്ട്.അതുമാത്രമല്ല ഭവന അറ്റകുറ്റപ്പണി,ടോയ്ലറ്റ് നിർമ്മാണം എന്നിവയും ലഭിച്ചിട്ടുണ്ട്.എന്നാൽ ഇപ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മത്സ്യത്തൊഴിലാളികളെ അപ്പാടെ അവഗണിക്കുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്.നിരവധി വർഷങ്ങളായി ഭവന നിർമ്മാണത്തിന് അപേക്ഷ കൊടുത്ത് തറകെട്ടി കാത്തിരിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഭവന നിർമ്മാണ പദ്ധതിയിൽ പ്രത്യേക പ്രയോറിറ്റി അനുവദിക്കണമെന്ന് സി.മുസ്താഖലി ആവശ്യപ്പെട്ടു.


Follow us on :

More in Related News