Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എഇഒ നാക്കോല റോഡിന്റെ ശോചനീയാവസ്ഥ: സമരം കടുപ്പിച്ച് ബിജെപി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

08 May 2025 20:21 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:സമരം കടുപ്പിച്ചു ബിജെപി.എഇഒ നാക്കോല റോഡിന്റെ കല്ലിങ്ക്‌ നിർമ്മാണം ശാസ്ത്രീയമായി നിർമ്മിച്ച്‌ റോഡ് പണി എത്രയും പെട്ടെന്ന് തീർക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.ഡോ.ശ്യാമപ്രസാദ് മുഖർജി നാഷണൽ റൂർബൻ മിഷൻ പദ്ധതിപ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി 1 കോടി രൂപ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന് നൽകിയിട്ടും റോഡ് പണി പൂർത്തീകരിക്കാൻ സാധികാത്തത് ഇവിടുത്തെ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും,പിഡബിൾയുടെയും,എൻ.കെ.അക്‌ബർ എംഎൽഎയുടെയും കഴിവുകേട് ആണെന്നും ബിജെപി കുറ്റപ്പെടുത്തി.എഇഒ സെന്ററിൽ നിന്നും ആരംഭിച്ച നൈറ്റ് മാർച്ച്‌ നാക്കോല സെന്ററിൽ സമാപിച്ചു.ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ അനിൽ മഞ്ചറമ്പത്ത് നൈറ്റ് മാർച്ച്‌ ഉദ്ഘാടനം ചെയ്തു.പുന്നയൂർകുളം വെസ്റ്റ് മേഖല പ്രസിഡന്റ്‌ ദിലീപ് അരിയല്ലി അധ്യക്ഷത വഹിച്ചു.ബിജെപി പുന്നയൂർക്കുളം ഈസ്റ്റ് മേഖല പ്രസിഡന്റ്‌ ടി.കെ.ലക്ഷ്മണൻ,സുരേഷ് മാക്കോരം,മണ്ഡലം ഭാരവാഹികളായ ഷാജി തൃപ്പറ്റ്,കെ.സി.രാജു,പഞ്ചായത്ത് ഭാരവാഹികളായ കെ.ഡി.ബാബു,രാജൻ പ്രശാന്ത്,സുരേന്ദ്രൻ,സുന്ദരൻ വേണു,ബാലകൃഷ്ണൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Follow us on :

More in Related News