Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മതേതര സർക്കാർ രൂപീകരിക്കാൻ ഇന്ത്യാ മുന്നണി അധികാരത്തിൽ വരണം: ഷാഫി പറമ്പിൽ

15 Apr 2024 12:46 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: മതേതര സർക്കാർ രൂപീകരിക്കാൻ ഇന്ത്യാ മുന്നണി അധികാരത്തിൽ വരണമെന്ന് വടകര പാർലമെൻ്റ് മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പറഞ്ഞു.കീഴ്പ്പയ്യൂർ പള്ളിമുക്കിൽ യു.ഡി.എഫ് കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിലെത്തിയ മനു കീഴലത്തിനെയും കുടുംബത്തിനെയും ഷാഫി പറമ്പിൽ ഷാൾ അണിയിച്ച് കോൺഗ്രസിലേക്ക് സ്വീകരിച്ചു .


മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി.എ.വി. അബ്ദുല്ല,

എസ്.പി .കുഞ്ഞമ്മത്, കെ.എം. കുഞ്ഞമ്മത് മദനി, പറമ്പാട്ട് സുധാകരൻ, ടി.കെ.എ .ലത്തീഫ്, എം.കെ .അബ്ദുറഹിമാൻ, ഇ.കെ. മുഹമദ് ബഷീർ, മുജീബ് കോമത്ത്, പി.കെ. അനീഷ്, എ.കെ. ബാലകൃഷ്ണൻ, മുഹമ്മദ് മലപ്പാടി, എരവത്ത് മുഹമ്മദ്, റിയാസ് മലപ്പാടി, എടയിലാട്ട് ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.



Follow us on :

More in Related News