Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2024 22:40 IST
Share News :
ചാവക്കാട്:കടലാക്രമണത്തെ നേരിടുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തരമായി അനുവദിച്ച നാല് ലക്ഷം രൂപ വിനിയോഗിക്കുക,കടപ്പുറം പഞ്ചായത്തിലെ മുഴുവൻ തകർന്ന റോഡും ശരിയാക്കി സഞ്ചാര യോഗ്യമാക്കുക,കേടായ തെരുവ് വിളക്കുകൾ പ്രവർത്തിപ്പിക്കുക,തെരുവുനായ അക്രമണത്തിൽ പരിക്കേറ്റവർക്ക് പ്രഖ്യാപിച്ച 3000 രൂപ ധനസഹായം വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് സിപിഐഎം കടപ്പുറം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും,ധർണ്ണയും സംഘടിപ്പിച്ചു.സിപിഐഎം ഏരിയ കമ്മിറ്റി അംഗം എ.എച്ച്.അക്ബർ ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി അംഗം എം.എസ്.പ്രകാശൻ അധ്യക്ഷത വഹിച്ചു.ലോക്കൽ സെക്രട്ടറി കെ.വി.അഷറഫ്,സി.കെ.വേണു,പഞ്ചായത്ത് മെമ്പർമാരായ പ്രസന്ന ചന്ദ്രൻ,പി.എ.മുഹമ്മദ്,റാഹില വഹാബ്,സിപിഐഎം നേതാക്കളായ
എൻ.എം.ലത്തീഫ്,പി.എച്ച്.മെഹറൂഫ്,സിറാജ് പി.ഹുസൈൻ,ഉമ്മർ,മനാഫ്,സി.ആർ.സുകുമാരൻ,വസന്ത വേണു,പി.എസ്.സെയ്നുദ്ധീൻ,പി.കെ.ഹക്കീം,കെ.വി.ഹക്കീം,ഇ.വി.മുസ്തഫ,ഹംസ അറക്കൽ,പി.സി.അബൂബക്കർ,എം.ടി.ദിനേഷ്,രാജേഷ് ചാണാശ്ശേരി,സി.എ.സുബൈർ,ഷംസുദ്ധീൻ തൈവളപ്പിൽ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
Please select your location.