Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘ദിവ്യയുടെ പേര് പറഞ്ഞ് വോട്ട് പിടിക്കാമെന്ന് ആരും കരുതേണ്ട’; എംവി ഗോവിന്ദന്‍

10 Nov 2024 09:45 IST

Shafeek cn

Share News :

പാലക്കാട്: പാലക്കാട്ട് കള്ളപ്പണ ആരോപണം വീണ്ടും സജീവമാക്കി സിപിഎം. ശക്തമായ അന്വേഷണം വേണമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ബോംബുകൾ ഇനിയും പൊട്ടുമെന്നും ദിവ്യയുടെ പേര് പറഞ്ഞ് വോട്ട് പിടിക്കാമെന്ന് ആരും കരുതേണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.  കള്ളപ്പണ പരാതിയിൽ ശക്തമായ അന്വേഷണം വേണം. കേസ് രജിസ്റ്റർ ചെയ്തോ ഇല്ലയോ എന്നൊന്നും നോക്കേണ്ട. കോൺഗ്രസും ബിജെപിയും കള്ളപ്പണം ഉപയോഗിക്കുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു. പാലക്കാട് ഇനിയും ബോംബുകൾ പൊട്ടും. പാർട്ടിക്ക് റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. ദിവ്യയുടെ പേര് പറഞ്ഞ് വോട്ട് പിടിക്കാമെന്ന് കരുതേണ്ടെന്നും പി. സരിന് ജയം ഉറപ്പാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.


അതേസമയം, തെരഞ്ഞെടുപ്പിൽ കോൺഗ്രസ് -ബിജെപി ഡീൽ ആരോപണം ആവർത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കരയിൽ നടത്തിയ പ്രസം​ഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. നേമത്തും തൃശ്ശൂരിലും ബിജെപി അക്കൗണ്ട് തുറന്നത് കോൺഗ്രസുമായുണ്ടായിരുന്ന ഡീലിന്റെ ഭാഗമായിരുന്നുവെന്ന് പിണറായി ആരോപിച്ചു. നേമത്ത് ഡീലിന്റെ ഭാഗമായാണ് ബിജെപി അക്കൗണ്ട് തുറന്നത്. അവിടെ കോൺഗ്രസ്‌ വോട്ടുകൾ കാണാതായി. കോൺഗ്രസുകാർ വോട്ട് ബിജെപിക്ക് ചെയ്തു. ഇല്ലായിരുന്നെങ്കിൽ നേമത്ത് ബിജെപിക്ക് അക്കൌണ്ട് തുറക്കാൻ കഴിയുമായിരുന്നില്ല. അതിന് ശേഷം, അപ്പുറത്തൊരു കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയവും ഡീലിന്റെ ഭാഗമായി ഉറപ്പാക്കിയെന്നും പിണറായി ആരോപിച്ചു. 


തൃശ്ശൂരിലൂടെ ലോക്സഭയിലേക്ക് ബിജെപിക്ക് അക്കൗണ്ട് തുറക്കാനായി. വോട്ട് കണക്ക് മാത്രം എടുത്താൽ കാര്യം മനസ്സിലാകും. കോൺഗ്രസ്‌ അംഗീകാരമുള്ള ആളെ തന്നെ സ്ഥാനാർത്ഥിയാക്കി. 2019 ഇൽ കിട്ടിയ വോട്ടിനേക്കാൾ കുറവ് വോട്ടാണ് കോൺഗ്രസിന് കിട്ടിയത്. ആ വോട്ട് എങ്ങോട്ട് പോയെന്ന് വ്യക്തമാണ്. ബിജെപി- കോൺഗ്രസ്‌ മാനസിക ഐക്യം അത്രത്തോളമാണ്. ഇരുവരുടെയും പ്രധാന ശത്രു എൽഡിഎഫാണെന്നും പിണറായി പറഞ്ഞു. 


കൃത്യമായ ഇടതുപക്ഷ വിരോധം, നാടിനെതിരെയുള്ള നീക്കമായി മാറ്റുന്നു. കേരളത്തിന്റെ പ്രശ്നങ്ങൾക്കൊപ്പം നിൽക്കാൻ ഇക്കൂട്ടർ തയ്യാറായില്ല. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയപാർട്ടി എന്ന നിലയ്ക്ക് ബിജെപി ഒപ്പം നിന്നില്ല. സംസ്ഥാനത്തോട് പൂർണ നിസ്സഹകരണമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. തൃശ്ശൂരിൽ എൽഡിഎഫിന് വോട്ട് കുറഞ്ഞില്ല. വോട്ട് വർധിക്കുകയാണ് ഉണ്ടായതെന്നും പിണറായി ചൂണ്ടിക്കാട്ടി. 

Follow us on :

More in Related News