Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സപ്ലൈകോ മാവേലി സ്റ്റോറിന് മുൻപിൽ പ്രതിഷേധ സമരം നടത്തി

02 Sep 2024 16:55 IST

WILSON MECHERY

Share News :


കാടുകുറ്റി:

കാടുകുറ്റി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സപ്ലൈകോ മാവേലി സ്റ്റോറിന് മുൻപിൽ പ്രതിഷേധ സമരം നടത്തി.

നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നിർത്തലാക്കുക മുതലായ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.

കെപിസിസി മെമ്പർ ഷോൺ പല്ലിശ്ശേരി ധർമ്മ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് തോമസ് കണ്ണത്ത് അധ്യക്ഷത വഹിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വേണു കണ്ടരുമഠത്തിൽ, പാർലമെന്ററി പാർട്ടി ലീഡർ മോളി തോമസ്, ഷാഹുൽ പണിക്കവീട്ടിൽ, സി ഐ വർഗീസ്, എം ഡി വർഗീസ്, മേഴ്സി ഫ്രാൻസിസ് കെ സി മനോജ്, സോജൻ മേനാച്ചേരി, ടി പി പോൾ, വിനോജ് കെ ജോസ്,ജോർജ് ഡി മാളിയേക്കൽ,ശിവദാസൻ കുലയിടം എന്നിവർ സംസാരിച്ചു

Follow us on :

More in Related News