Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത് മതസ്വാതന്ത്ര്യത്തിന് എതിരായ ഇടപെടല്‍ നടത്താന്‍: ഉവൈസി

05 Aug 2024 14:37 IST

Shafeek cn

Share News :

ഹൈദരാബാദ്: വഖഫ് ബോര്‍ഡിന്റെ സ്വയംഭരണാധികാരം ഇല്ലാതാക്കാനും മതസ്വാതന്ത്ര്യത്തിന് എതിരായ ഇടപെടല്‍ നടത്താനുമാണ് മോദി സര്‍ക്കാര്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എ.ഐ.എം.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. വഖഫ് ബോര്‍ഡിന്റെ അധികാരം നിയന്ത്രിക്കാന്‍ കേന്ദ്രം നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു ഉവൈസി. വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമിടുന്നത്. വെള്ളിയാഴ്ച കേന്ദ്രമന്ത്രി സഭായോഗം ബില്ലിന് അംഗീകാരം നല്‍കിയിരുന്നു.


തുടക്കം മുതല്‍ ബി.ജെ.പി വഖഫ് ബോര്‍ഡുകള്‍ക്കും വഖഫ് സ്വത്തുക്കള്‍ക്കും എതിരാണ്. വഖഫ് ബോര്‍ഡുകളും അവയുടെ സ്വത്തുക്കളും അവരുടെ ഹിന്ദുത്വ അജണ്ട പ്രകാരം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. കേന്ദ്രം ഇടപെട്ടാല്‍ വഖഫിന് സ്വന്തം നിലക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. മതസ്വാതന്ത്ര്യത്തിന് തന്നെ എതിരാണ് കേന്ദ്ര നീക്കമെന്നും ഉവൈസി ആരോപിച്ചു.


വഖഫ് ബോര്‍ഡുകളുടെ സ്ഥാപനത്തിലും ഘടനയിലും എന്തെങ്കിലും ഭേദഗതികള്‍ വരുത്തിയാല്‍ ഭരണപരമായ കുഴപ്പമുണ്ടാകും. അതോടെ വഖഫ് ബോര്‍ഡിന് സ്വയംഭരണാധികാരം നഷ്ടപ്പെടും. വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കള്‍ മുസ്‌ലിംകളില്‍ നിന്ന് പിടിച്ചെടുക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അനുവദിക്കണോ എന്ന കാര്യം ബി.ജെ.പിയുടെ സഖ്യകക്ഷികള്‍ ആലോചിക്കണം. വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമിടുന്നത്. വെള്ളിയാഴ്ച കേന്ദ്രമന്ത്രി സഭായോഗം ബില്ലിന് അംഗീകാരം നല്‍കിയിരുന്നു.

Follow us on :

More in Related News