Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊയിലുറപ്പ് തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യത്തിന് പാര വെക്കുന്ന സി.പി.എം നയം അപഹാസ്യം -ഭരണ സമിതി.

27 Mar 2025 16:28 IST

UNNICHEKKU .M

Share News :



മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ നൂറ് കണക്കിന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭ്യമാവുന്ന ആനുകൂല്യങ്ങൾക്ക് പാര വെക്കുന്ന സി.പി.എം നയം അപഹാസ്യവും തൊഴിലാളികളെ വഞ്ചിക്കലുമാണന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനിത രാജൻ, വൈസ് പ്രസിഡൻ്റ് ജംഷിദ് ഒളകര എന്നിവർ വാർത്ത കുറിപ്പിൽ കുറ്റപ്പെടുത്തി. വേതനം ലഭിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് സഹായകരമാവുക എന്ന ലക്ഷ്യത്തോടെയാണ് ബജറ്റിൽ വേതനം 500 രൂപയാക്കുമെന്ന് പ്രഖ്യാപിച്ചത്.പഞ്ചായത്തിന് ലഭിക്കുന്ന വിവിധ ഗ്രാൻ്റുകളും പഞ്ചായത്തിൻ്റെ ഓൺഫണ്ടുമാണ് ഇതിനായി ഉപയോഗപ്പെടുത്താൻ വിചാരിക്കുന്നത്. അടുത്ത ഭരണ സമിതി യോഗത്തിൽ തീരുമാനമെടുത്ത്

അനുമതിക്കായി

കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കത്തയക്കുകയും തുടർ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. തൊഴിലുറപ്പ് തൊഴിലാളികളോട് ഇത്തിരിയെങ്കിലും സ്നേഹം സി.പി.എമ്മിന് ഉണ്ടങ്കിൽ അനുമതിക്കായി

സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുകയാണ് ചെയ്യേണ്ടത്. 

മാതൃക പരമായ കാരശ്ശേരി "മോഡൽ" പദ്ധതി സംസ്ഥാന ദേശീയ തലത്തിൽ ചർച്ചയാവുകയും ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്ത നൽകുകയും ചെയ്തതിൽ വിളറി പൂണ്ട സി.പി.എം നേതൃത്വം ഗ്രാമ പഞ്ചായത്തിനെതിരെ നട്ടാൽ കുരുക്കാത്ത കള്ളം പറയുന്നതിന് പകരം തൊഴിലാളികളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കണമെന്നും പ്രസിഡൻറും , വൈസ് പ്രസിഡൻറും ആരോപിച്ചു. സി.പി.എം നേതൃത്വം നടത്തുന്ന വ്യാജ പ്രചരണങ്ങൾ പാവപ്പെട്ട സി.ഐ.ടി.യു തൊഴിലാളികൾ പോലും വിശ്വസിക്കില്ലന്നും അവർ പറഞ്ഞു.

തൃക്കുട മണ്ണ തൂക്കുപാലത്തിന് ബജറ്റിൽ തുക വകയിരുത്തിയത് സർക്കാർ പ്രഖ്യാപനം കാണാതെയല്ല. എന്നാൽ മുക്കം പാലത്തിനുൾപ്പെടെ സംസ്ഥാന ബജറ്റിൽ വർഷങ്ങളായി തുക വകയിരുത്തിയ പ്രഖ്യാപനമല്ലാതെ പ്രവർത്തനങ്ങൾ ഒന്നും നടക്കാറില്ല. ഈ സാഹചര്യത്തിൽ തൂക്കുപാലത്തിൻ്റെ സ്ഥിതിയും വ്യത്യസ്ഥമാവില്ലന്നും പ്രദേശവാസികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് മുൻഗണനയെന്നും പ്രസിഡൻറും വൈസ് പ്രസിഡൻറും പറഞ്ഞു

Follow us on :

More in Related News