Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2024 12:53 IST
Share News :
ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തിയെന്ന ആരോപണത്തില്‍ കെകെ രമ എംഎല്‍എ അവതരിപ്പിച്ച അടിയന്തര പ്രമേയത്തില്‍ അവതരണാനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ചോദ്യം പിന്നെ അനുവദിച്ചത് എന്തിനാണെന്നും സ്ത്രീകളെ ബാധിക്കുന്ന വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് പറഞ്ഞാല്‍ സര്‍ക്കാരിന് നാണക്കേടാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശിച്ചു. വിഷയത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് നിയമസഭ സമ്മേളനത്തില്‍ നിന്നും വിട്ടുനിന്നിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തിരികെയെത്തി. തൊണ്ട വേദനയും പനിയുമുള്ളതിനാലാണ് കഴിഞ്ഞ ദിവസം വിട്ടുനില്‍ക്കുന്നത് എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
അടുപ്പിച്ചുള്ള മൂന്ന് ദിവസവും അടിയന്തര പ്രമേയം ചര്‍ച്ചക്കെടുത്തു എന്ന അപൂര്‍വ്വതയും ഈ നിയമസഭാ കാലയളവിനുണ്ട്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, എഡിജിപി - ആര്‍എസ്എസ് കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍ എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടന്നു. നാലാമതായി നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതിയും നല്‍കിയില്ല.
Follow us on :
Tags:
Please select your location.