Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇതെല്ലാം മനശാസ്ത്രപരമായ കളികൾ; ഇന്ത്യ സഖ്യം കുറഞ്ഞത് 295 സീറ്റുകൾ നേടുമെന്ന് കോൺഗ്രസ്

02 Jun 2024 10:30 IST

Shafeek cn

Share News :

ഡൽഹി; എൻഡിഎയ്ക്ക് വൻവിജയം പ്രവചിച്ച എക്സിറ്റ് പോളുകൾ തള്ളി കോൺഗ്രസ്. ഇന്ത്യ സഖ്യം കുറഞ്ഞത് 295 സീറ്റുകൾ നേടുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേഷ് പ്രതികരിച്ചു. എക്സിറ്റ് പോളുകൾ ക്രമീകരിച്ചത് ജൂൺ 4-ന് എക്സിറ്റ് ആകാൻ പോകുന്ന വ്യക്തിയാണ്. ഇതെല്ലാം മനശാസ്ത്രപരമായ കളികളാണ്.


യഥാർത്ഥ ഫലങ്ങൾ വളരെ വ്യത്യസ്തമായിരിക്കും. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിക്ക് മൂന്ന് ദിവസംകൂടി സ്വയം സംതൃപ്തനായി തുടരാമെന്നും ജയറാം രമേഷ് എക്സിൽ കുറിച്ചു.കർണാടകയിൽ ബിജെപിക്ക് മുൻ‌തൂക്കം കിട്ടുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി തള്ളി ഉപമുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റ്റുമായ ഡി കെ ശിവകുമാർ രംഗത്തെത്തി. കർണാടകയിൽ കോൺഗ്രസ് രണ്ടക്ക സീറ്റുകള്‍ നേടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്നും മുൻകാല ചരിത്രങ്ങൾ അങ്ങനെ ആണെന്നും ഡി കെ ശിവകുമാർ പറഞ്ഞു.


അതേസമയം ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മൂന്നാം തവണയും ആധികാരികമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 353 മുതല്‍ 392 സീറ്റുകള്‍ വരെ എന്‍ഡിഎ നേടുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. ഹിന്ദിഹൃദയഭൂമിയില്‍ ബിജെപിക്ക് നേരിയ തിരിച്ചടിയുണ്ടാകുമെങ്കിലും ഇന്ത്യസഖ്യം 200 കടക്കില്ലെന്ന് എക്സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നു.

Follow us on :

More in Related News