Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളം അതിദാരിദ്ര്യമുക്തം; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി; വേദിയിൽ മമ്മൂട്ടിയും

01 Nov 2025 21:39 IST

Enlight Media

Share News :

തിരുവനതപുരം: രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. 67-മത് കേരളപ്പിറവി ദിനത്തിലാണ് കേരളം ഈ അഭിമാന നേട്ടത്തിലെത്തിയിരിക്കുന്നത്. പ്രൗഢഗംഭീര സദസിനെ സാക്ഷിനിർത്തിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രഖ്യാപനം. നടൻ മമ്മൂട്ടിയാണ് ചടങ്ങിലെ വിശിഷ്ടാതിഥി.

രാവിലെ നിയമസഭയിൽ ഇതിന്റെ പ്രഖ്യാപന ചടങ്ങ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വൈകിട്ട് പൊതുവേദിയിൽ ജനങ്ങൾക്ക് മുമ്പാകെ ഈ അഭിമാന നേട്ടം പ്രഖ്യാപിക്കുന്നത്. ഭൂരിഭാഗം മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. എട്ട് മാസങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി പൊതുചടങ്ങിൽ പങ്കെടുക്കുന്നത്.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഖ്യാപനത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. മൂവരുടേയും പേരുള്‍പ്പെടുത്തി ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ മുഴുപേജ് പരസ്യവും സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാൽ, ചില വ്യക്തിപരമായ കാരണങ്ങളാൽ എത്തിച്ചേരാൻ സാധിക്കില്ലെന്ന് കമൽഹാസൻ അറിയിച്ചു. സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ദുബായിലാണ് മോഹൻലാൽ. അതിനാൽ പരിപാടിയിൽ എത്തിച്ചേരാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

അതേസമയം, അതിദാരിദ്ര്യമുക്ത സംസ്ഥാന കണക്കുകൾ തട്ടിപ്പെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

Follow us on :

More in Related News