Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2024 07:07 IST
Share News :
കണിച്ചുകുളങ്ങര (ആലപ്പുഴ), ഹുസൈൻ മടവൂർ നവോത്ഥാന സമിതി വൈസ് ചെയർമാൻ സ്ഥാനം രാജിവെച്ചതിനെ പരിഹ സിച്ച് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മോങ്ങാനിരുന്ന നായ യുടെ തലയിൽ തേങ്ങ വീണതു പോലെയാണ് വൈസ് ചെയർമാ ന്റെ രാജി. രാജിക്കു കാരണം തേ ടിയിരിക്കുകയായിരുന്നു. തൻ്റെ പ്രസ്താവന അവസരമാക്കി രാജി വെച്ചു- വെള്ളാപ്പള്ളി പറഞ്ഞു. പിണറായി വിജയൻ പറഞ്ഞാലല്ലാതെ താൻ ചെയർമാൻസ്ഥാ നം രാജിവെക്കില്ല. തുഷാറിനെ മന്ത്രിയാക്കുമെന്നു കേട്ടിട്ടില്ല. ബി.ഡി.ജെ.എസിനു മന്ത്രിസ്ഥാനം വേണോയെന്ന് അവർ തീരുമാനിച്ചോട്ടെ. തമ്മിലടിപ്പിക്കാൻ നോക്കേണ്ട. ഇപ്പോൾ കേന്ദ്രമന്ത്രിയായ രണ്ടുപേരും മിടുക്കരാണ്. തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വം പിണറായിയുടെ തലയിൽ കൊടുക്കേണ്ട. ന്യൂനപക്ഷവികാരം ബി.ജെ.പി.ക്ക് എതിരായിരുന്നു. അതു കോൺ ഗ്രസിനു ഗുണംചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Follow us on :
Tags:
Please select your location.