Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം ജില്ലയെ മതാടിസ്ഥാനത്തിൽ അപമാനിച്ച പിണറായി വിജയൻ രാജി വെക്കുക അഡ്വ: കെ.സി. നസീർ

01 Oct 2024 15:41 IST

Jithu Vijay

Share News :


പരപ്പനങ്ങാടി : മലപ്പുറം ജില്ലയെ മതാടിസ്ഥാനത്തിൽ അപമാനിച്ച പിണറായി വിജയൻ രാജി വെക്കണമെന്ന് എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി അഡ്വ: കെ.സി. നസീർ. പിണറായി, ആർ.എസ് എസ്, പോലീസ് കൂട്ട് കെട്ട് കേരളത്തെ തകർക്കുമെന്ന പ്രമേയത്തിൽ എസ്.ഡി.പി ഐ. പരപ്പനങ്ങാടി മുൻസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച പ്രചരണ ജാഥയുടെ സമാപനത്തിൽ ചെട്ടിപ്പടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കരിപ്പൂരിലെ സ്വർണ്ണവേട്ടയുടെ ഭാഗമായി മറ്റ് ജില്ലകളിലുള്ളവരടക്കം പിടിക്കപ്പെടുന്നത് മലപ്പുറം ജില്ലയാക്കി പ്രചരിപ്പിക്കുന്നതിന് പിന്നിൽ പിണറായി വിജയന് വ്യക്തമായി അജണ്ടയുണ്ട്.

ഇന്നലെ വരെ കൂടെ നിന്ന പി.വി.അൻവർ ചില കാര്യങ്ങൾ വിളിച്ച് പറയുന്നത് വരെ ജില്ലയെ കുറിച്ച് ഒരക്ഷരം മിണ്ടാത്ത മുഖ്യമന്ത്രി ഇപ്പോൾ നടത്തിയ പ്രസ്ഥാവന സംഘ്പരിവാറിനെ തൃപ്തിപെടുത്താനാണെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു.


രാവിലെ ചിറമംഗലത്ത് വെച്ച് തിരൂരങ്ങാടി മണ്ഡലം എസ്.ഡി.പി.ഐ പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്ത പ്രചാരണ പരിപാടിയിൽ ജാഥ ലീഡർ നൗഫൽ സി.പി, മുഹമ്മദലി എടരിക്കോട്, അക്ബർ പരപ്പനങ്ങാടി, സലാം കളത്തിങ്ങൽ എന്നിവർ സംസാരിച്ചു. സിദ്ധീഖ് കെ, അഷ്റഫ് മൂസ, വാസു.ടി, മുഹമ്മദ്, അഷ്റഫ് വി, യാസർ അറഫാത്ത് എന്നിവർ നേതൃത്വം നൽകി

Follow us on :

More in Related News