Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജമാഅത്ത് കമ്മറ്റിയിലുണ്ടായ തർക്കം; മുസ്ലീം ലീഗ് ജില്ലാക്കമ്മറ്റി എസ്.ഡി.പി.ഐ പോര് തുടരുന്നു.

12 Nov 2024 19:24 IST

PEERMADE NEWS

Share News :



പീരുമേട്:

വണ്ടിപ്പെരിയാർ ജമാഅത്ത് കമ്മറ്റിയിലുണ്ടായ തർക്കം സംഘർഷാവസ്ഥയിലേക്ക് കടന്ന സംഭവം മുസ്ലിം ലീഗ് രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന എസ്.ഡി.പി.ഐ യുടെ മാധ്യമ പ്രസ്താവനയ്ക്കെതിരെ മുസ്ലീം ലീഗ് ജില്ലാക്കമ്മറ്റി രംഗത്ത്. സംഭവത്തിൽ മർദനമേറ്റ 2 യുവാക്കളും മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറിയുടെ സഹോദരൻമാരുടെ മക്കളായതുകൊണ്ടാണ് അദ്ദേഹം വിഷയത്തിൽ ഇടപെട്ടതെന്നും ആരാധനാലയങ്ങളിൽ ഉണ്ടാവുന്ന വിഷയങ്ങൾഅവിടെത്തനെ തീരേണ്ടതിനു പകരം വിഷയം തെരുവിലേക്ക് വലിച്ചിഴച്ച് മുസ്ലീം ലീഗ് പാർട്ടിയെ തകർക്കുവാനുള്ള എസ്.ഡി.പി.ഐ പ്രവർത്തകരുടെ ശ്രമം അംശീകരിക്കില്ലെന്നും മുസ്ലീം ലീഗ് ഭാരവാഹികൾ വണ്ടിപ്പെരിയാറിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേ ളനത്തിൽ അറിയിച്ചു.

ഈ മാസം ഒന്നാം തിയതി വെള്ളിയാഴ്ച്ച ജുമാ നമസ്ക്കാരത്തിന് ശേഷമാണ് സംഭവങ്ങൾക്കാസ്പദമായ കാര്യങ്ങൾ ഉണ്ടായത്. ജുമാ മസ്ജിദിന്റെ പ്രവേശന കവാടത്തിലേക്ക് പ്രവേശിക്കുന്ന വ്യാപാരി വ്യവസായാ ഏകോപന സമിതി ബാങ്കിന്റെ മുൻ വശത്ത് വഴി തടസമായി നിന്നവരോട് വഴി നൽകുവാൻ ആവശ്യപ്പെട്ട യാസിനെയും ഹാരിസിനെയും വാക്കേറ്റത്തെ തുടർന്ന് ഒരുപറ്റം എസ്.ഡി.പി.ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. ഇത് അച്ചടക്കനടപടികളുടെ പേരിൽ ചിലരെ ജമാഅത്ത് കമ്മറ്റിയിൽ നിന്നും പുറത്താക്കിയ എസ്.ഡി.പി.ഐപ്രവർത്തകരോടുള്ള ലീഗ് വിരോധമാണെന്നും ലീഗിന് പഞ്ചായത്ത് സീറ്റ് നഷ്ടപ്പെട്ടതിലുള്ള വിരോധമാണെന്നു മാണ് എസ്.ഡി.പി.ഐ

 പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ പറയുകയും ഇതിന് ശേഷം ലീഗിനെ മോശമായി ചിത്രീകരിച്ചു കൊണ്ട് പോസ്റ്റർ പതിക്കുകയും ചെയ്തത്. പാർട്ടിയെ തകർക്കുവാനുള്ള എസ്.ഡി.പി.ഐ

 പ്രവർത്തകരുടെ സമീപനം അംഗീകരിക്കുകയില്ലെന്നും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ കെ എ സബീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്റലിജൻസ് ബ്യൂറോയ്ക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച ജുമായുടെ സമയംവണ്ടിപ്പെരിയാറ്റിൽ  4സ്റ്റേഷനുകളിലെ പോലീസ് സേന സുരക്ഷയ്ക്കായി എത്തിയതെന്നും . അല്ലാതെ തന്റെ സഹോദരന്റെ മകനെ മർദിച്ച തിൽ നൽകിയ പരാതിയുടെ അടിസ്ഥാന ത്തിൽ അല്ലന്നും മുസ്ലീം ലീഗ്ജില്ലാ സെക്രട്ടറി ടി.എച്ച് അബ്ദുൾ സമദ് പറഞ്ഞു

വണ്ടിപ്പെരിയാർ വ്യാപാര ഭവനിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കെ ബി നസിബ്, കെ എസ് അബ്ദുൾ ഹക്കിം , ടി.എം മുഹ്സിൻ , കെ.ബി ഷറഫുദീൻ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News