Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 May 2025 21:58 IST
Share News :
മേപ്പയ്യൂർ: 25-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള മേപ്പയ്യൂർ മണ്ഡലം സമ്മേളനം വിവിധ പരിപാടികളോടെ മെയ് 14 മുതൽ 18 വരെ മേപ്പയ്യൂരിൽ നടന്നു. പതാക കൊടിമര ബാനർ ജാഥാ സംഗമം ,പൊതു സമ്മേളനം, പ്രതിനിധി സമ്മേളനം, അനുബന്ധ പരിപാടികൾ, ഒളിവിലെ ഓർമ്മകൾ നാടകം എന്നിവ സമ്മേളനത്തോട
നുബന്ധിച്ച് നടന്നു.
കല്പത്തൂരിലെ രക്തസാക്ഷി കെ. ചോയി സ്മാരകത്തിൽ നിന്ന് യുവജന വിദ്യാർത്ഥി നേതാക്കളായ ധനേഷ് കാരയാട് ലീഡറും സി.കെ.അശ്വതി ഉപലീഡറുമായ പതാക ജാഥയും കാരയാട് കുഞ്ഞികൃഷ്ണൻ സ്മരണയിൽ കിസാൻ - തൊഴിലാളി നേതാക്കളായ പി. ബാലഗോപാലൻ മാസ്റ്റർ ലീഡറും പി.ടി.ശശി ഉപലീഡറുമായ കൊടിമര ജാഥയും ആവള നാരായണൻ സ്മരണയിൽ മഹിളാ നേതാക്കളായ കെ.കെ.അജിതകുമാരി ലീഡറും ഉഷ മലയിൽ ഉപലീഡറുമായ ബാനർ ജാഥയും മേപ്പയ്യൂർഹൈസ്കൂളിനു സമീപം സംഗമിച്ച് പ്രകടനമായി പൊതുസമ്മേളന നഗരിയായ കാനം രാജേന്ദ്രൻ നഗറിൽ (ബസ് സ്റ്റാൻഡ് പരിസരം ) എത്തിച്ചേർന്നു.
സ്വാഗത സംഘം ചെയർമാൻ കെ.വി. നാരായണൻ പതാക ഉയർത്തി.
തുടർന്ന് നടന്ന പൊതുസമ്മേളനം മൃഗം -ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി
ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
രാത്രി കെ കെ.പി.എ.സി യുടെ ഒളിവിലെ ഓർമ്മകൾ നാടകം അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.