Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2024 13:50 IST
Share News :
ഡൽഹി: സംസ്ഥാന പ്രസിഡന്റ് കുപ്രചരണം കെ സുരേന്ദ്രന്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ രാജിവക്കണമെന്ന മുറവിളി തള്ളി ബിജെപി ദേശീയ നേതൃത്വം രംഗത്ത്. നിലവിൽ ആരും രാജിവെക്കുന്നില്ല, പാര്‍ട്ടി ആരോടും രാജി ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോഴത്തെ ഈ പ്രശ്നം പരിഹരിക്കുമെന്ന് കരുതുന്നുവെന്ന്, കേരളത്തിന്‍റെ പ്രഭാരി പ്രകാശ് ജാവദേക്കര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.
‘മഹാരാഷ്ട്രയിൽ വൻ ജനവിധി നേടുകയും, കേരളത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പോരാട്ടം നടത്തുകയും ചെയ്തു. 2026ൽ പാലക്കാടും മറ്റ് നിരവധി നിയമസഭാ സീറ്റുകളും ബിജെപി നേടും. കേരള രാഷ്ട്രീയത്തിൽ മാറ്റമുണ്ടാക്കാൻ ബിജെപി ഇവിടെയുണ്ട്. ജനങ്ങൾ ബിജെപിയെ ഉറ്റുനോക്കുന്നു. മിസ്ഡ് കോളും മുഴുവൻ വിവരങ്ങളും നൽകി 15,00,000 വോട്ടർമാർ ബിജെപിയിൽ സ്വമേധയാ അംഗങ്ങളായി. ബിജെപിയുടെ അംഗത്വ യജ്ഞം ശക്തമായി തന്നെ തുടരും.
8800002024 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകി ആർക്കും ബിജെപിയിൽ അംഗമാകാം’. എല്‍ഡിഎഫും യുഡിഎഫും കുപ്രചരണം നടത്തുകയാണെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
Follow us on :
Tags:
More in Related News
Please select your location.