Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊക്കയാറ്റില്‍ സി.പി.എം-സി.പി.ഐ.പടല പിണക്കം, പഞ്ചായത്ത് കമ്മറ്റി ബഹിഷ്‌കരിച്ചു സി.പി.എം.

11 Jun 2024 06:56 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം:


സി.പി.ഐ.യുടെ പഞ്ചായത്ത് പ്രസിഡന്റിനോടുളള എതിര്‍പ്പിനെ തുടര്‍ന്നു ദുരുന്ത നിവാരണവും ,തൊഴിലുറപ്പു ജോലിയും സംബന്ധിച്ച പ്രധാന പഞ്ചായത്ത് കമ്മറ്റി ബഹിഷ്‌കരിച്ചു സി.പി.എം. കൊക്കയാര്‍ ഗ്രാമ പഞ്ചായത്ത് തിങ്കളാഴ്ച വിളിച്ചു ചേര്‍ത്ത പഞ്ചായത്ത് കമ്മറ്റി യോഗമാണ് സി.പി.എം. ബഹിഷ്‌കരിച്ചത്. ദീര്‍ഘ നാളായി മുറുമുറുപ്പിലായിരുന്ന ഇവിടെ കഴിഞ്ഞ ദിവസം ഇടതുമുന്നണി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഈയോഗത്തില്‍ സി.,പി.ഐയുടെ താലൂക്ക് കമ്മറ്റി ഭാരവാഹികേെളാ വിളിച്ചില്ലന്ന പേരില്‍ പഞ്ചായത്ത് പ്രസിഡന്റ് മോളി ഡോമിനിക് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല .ഇതാണ് സി.പി.എംനെ ചൊടുപ്പിക്കാന്‍ ഇടയാക്കിയത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശമൂലമാണ് താന്‍ ഇടതു യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം.ഇത് സി.പി.എം.വേദികളില്‍ ചര്‍ച്ചയാവുകയും അടുത്ത പഞ്ചായത്ത് കമ്മറ്റിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സി.പി.എം.അംഗങ്ങള്‍ക്ക് നേതൃത്വം നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അതിനു ശേഷം നടന്ന ആദ്യപഞ്ചായത്തു കമ്മറ്റിയേ യോഗമായിരുന്നു തിങ്കളാഴ്ച നടന്നത്. പഞ്ചായത്ത് കമ്മറ്റിയോഗത്തില്‍ സി.പി.എംന്റെ ആറുപേരും പങ്കെടുത്തിരുന്നില്ല. ദുരുന്ത നിവാരണം, പുതിയ ആശുപത്രി നിര്‍മ്മാണം, തൊഴിലുറപ്പു ജോലി അംഗീകരിക്കല്‍, 2024-25 വാര്‍ഷിക പദ്ധതി എന്നീ വിഷയങ്ങള്‍ അജണ്ടയാക്കിയായി വിളിച്ചു ചേര്‍ത്തതായിരുന്നു കമ്മറ്റി. കോണ്‍ഗ്രസിലെ അഞ്ച് പേരും, സി.പി.ഐ.ലെ പഞ്ചായത്ത് പ്രസിഡന്റും, സി.പി.യില്‍ നിന്നും പുറത്തായ അംഗവും യോഗത്തില്‍ പങ്കെടുത്തു. എല്ലാ അജണ്ടയും ചര്‍ച്ച ചെയ്ത് കമ്മറ്റി തീരുമാനമെടുത്തു.

എന്നാല്‍ പ്രകൃതി ദുരുന്ത നിവാരണവും തൊഴിലുറപ്പു, ആശുപത്രി അടക്കം പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത കമ്മറ്റി ഇടുമുന്നണിയിലെ തര്‍ക്കംമൂലം ബഹിഷ്‌കരിച്ചത് നീതിയല്ലന്നു കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി ആന്റണി പറഞ്ഞു.ഇടതു മുന്നണിയിലെ തര്‍ക്കം മൂലം സി.പി.എംഉം സി.പി.ഐ.യും സാധാരണജനങ്ങളെ വെല്ലുവിളിക്കുകയാണന്നും അദ്ദേഹം കുറ്റപ്പെടുത്തി.


Follow us on :

Tags:

More in Related News