Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐഎൻടിയുസിയുടെ നേതൃത്വത്തിൽ  ചാവക്കാട് ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

15 Nov 2024 15:27 IST

MUKUNDAN

Share News :

ചാവക്കാട്:ചുമട്ടുതൊഴിലാളി മേഖലയെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഐഎൻടിയുസി ദേശീയ ചുമട്ടുതൊഴിലാളി യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.ഐഎൻടിയുസി തൃശൂർ ജില്ലാ സെക്രട്ടറി എം.എസ്.ശിവദാസ് ഉദ്ഘാടനം നിർവഹിച്ചു.ചുമട്ടുതൊഴിലാളി ക്ഷേമനിധി അനുകൂലങ്ങൾ വർദ്ധിപ്പിക്കുക,ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കുക,ചുമട്ടുതൊഴിലാളികൂലി നിരക്ക് വർദ്ധിപ്പിക്കുക,ഇഎസ്ഐ പദ്ധതിയിൽ നടപ്പിലാക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധ ധർണ്ണ നടത്തിയത്.ഐഎൻടിയുസി ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് സി.വി.തുളസീദാസ് അധ്യക്ഷത വഹിച്ചു.യൂണിയൻ നേതാക്കളായ വി.എസ്.സലീഷ്,ടി.പി.ഷൗക്കത്ത്,കെ.എം.അലിമോൻ,എം.കെ.നൗഷാദ്,കെ.എസ്.ലിജീഷ്,ടി.കെ.രവി,ജാഫർ എടക്കര,ജംഷീർ എന്നിവർ നേതൃത്വം നൽകി.



Follow us on :

More in Related News