Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Oct 2024 18:40 IST
Share News :
കോൺഗ്രസ്സ് അതി നിർണ്ണായകമെന്ന് കരുതുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നിൽ ഉപാധിവെച്ച് പി വി അൻവർ എംഎൽഎ. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെ പിൻവലിച്ച് ഡിഎംകെ സ്ഥാനാർത്ഥി എൻ കെ സുധീറിനെ പിന്തുണയ്ക്കണമെന്നാണ് ആവശ്യം. പകരം പാലക്കാട് മണ്ഡലത്തിൽ പിന്തുണ നൽകാമെന്നുമാണ് അൻവറിന്റെ ഡീൽ. പാലക്കാട്ടും ചേലക്കരയിലും തങ്ങളെ പിന്തുണയ്ക്കണമെന്ന് യുഡിഎഫ് നേരത്തെ അൻവറിനോട് ആവശ്യപ്പെട്ടിരുന്നത്.ഈ സാഹചര്യത്തിലാണ് ചേലക്കരയിൽ തിരിച്ച് പിന്തുണയെന്ന ആവശ്യം അൻവർ മുന്നോട്ട് വെക്കുന്നത്.
ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ യുഡിഎഫുകാർ പോലും തള്ളിപ്പറഞ്ഞുവെന്ന് അൻവർ വാർത്താ സമ്മേളനത്തിൽ പരിഹസിച്ചു. പിണറായിസം ഇല്ലാതാക്കാൻ ഒന്നിച്ചു നിൽക്കണം. ആർഎസ്എസിനെ പോലെ തന്നെ പിണറായിസത്തെയും എതിർക്കണം. യുഡിഎഫ് നേതാക്കൾ ഇപ്പോഴും ചർച്ചകൾ നടത്തുന്നു. അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണ്. തീരുമാനം വൈകിയാൽ ഈ കപ്പൽ പോകും. പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ പിൻവലിച്ച ചരിത്രം മുമ്പും ഉണ്ടായിട്ടുണ്ടെന്നും യുഡിഎഫ് തീരുമാനത്തിനായി കാക്കുകയാണെന്നും അൻവർ വ്യക്തമാക്കി.
എന്നാൽ രമ്യ ഹരിദാസിന് ചേലക്കരിയിൽ ഒരു വിഭാഗം പ്രവർത്തകർ എതിർത്തിരുന്നുവെങ്കിലും പി കെ സുധീറിനെ കാര്യമായി ആരും അംഗീകരിച്ചിരുന്നില്ല. കോൺഗ്രസ്സിൽ നിൽക്കെ പല വട്ടം ചേലക്കര മണ്ഡലത്തിനായി ശ്രമം നടത്തിയ പരാജയപെട്ടയാണ് സുധീർ. അത് കൊണ്ട് തന്നെ പി കെ അൻവറിന്റെ ആവശ്യം തൽക്കാലംചേലക്കരിയിലെ യു ഡി എഫ് നേതാക്കൾ കോമഡിയായാണ് കാണുന്നതെന്നാണ് ചർച്ച
Follow us on :
Please select your location.