Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2025 20:11 IST
Share News :
ഗുരുവായൂർ:കേരള സർക്കാരിന്റെ ദുരന്തം അനുഭവിക്കേണ്ടവരാണ് പെൻഷൻകാർ.പെൻഷൻകാരെ ഇത്രമാത്രം അപമാനിച്ച മറ്റൊരു സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ല.ഗുരുവായൂർ നിയോജക മണ്ഡലം കെ.എസ്. എസ്.പി.എ സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി ടി.എം.കുഞ്ഞിമൊയ്തീൻ പറഞ്ഞു.നിയോജകമണ്ഡലം പ്രസിഡന്റ് കെ.പി.പോളി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.ജി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി ഡേവിഡ് സ്റ്റീഫൻ,സംസ്ഥാന കമ്മിറ്റി അംഗം എം.എഫ്.ജോയ്,സംസ്ഥാന കൗൺസിലർ വി.കെ.ജയരാജൻ,ഭാരവാഹികളായ സുന്ദരൻ,വി.സി.ജോൺസൺ,പി.ആർ.സത്യനാഥൻ,കെ.ഗിരീന്ദ്രബാബു,തോംസൺ വാഴപ്പിള്ളി,പി.ഐ.ലാസർ,പി.മുകുന്ദൻ,ബ്രില്യന്റ് വർഗീസ്,എം.കോയക്കുട്ടി,വി.പി.ഹരിഹരൻ എന്നിവർ പ്രസംഗിച്ചു.വരണാധികാരി എ.ജി.നാരായണൻ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.പുതിയ ഭാരവാഹികളായി കെ.പി.പോളി(പ്രസിഡന്റ്),പി.മുകുന്ദൻ(സെക്രട്ടറി),എം.കോയക്കുട്ടി(ട്രഷറർ),ബ്രില്ലിയന്റ് വർഗീസ്(വനിതാ ഫോറം പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.