Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാഹുല്‍ ​ഗാന്ധി വയനാട് മണ്ഡലം ഒഴിയുന്നു പ്രഖ്യാപനം ഇന്നുണ്ടായേക്കും.:വയനാട്ടിൽ രാഹുലിന് പകരം പ്രിയങ്ക

15 Jun 2024 07:27 IST

Enlight News Desk

Share News :

ന്യൂഡല്‍ഹി: വയനാട് ലോക്‌സഭ മണ്ഡലം രാഹുല്‍ ഗാന്ധി ഒഴിയുന്നത് സംമ്പന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. 

വയനാടിനെയും റായ്ബറേലിയേയും സന്തോഷിപ്പിക്കുന്ന തീരുമാനം ഉണ്ടാകും എന്നായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. 

ഒഴിയുന്ന മണ്ഡലത്തിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കാനാണ് സാധ്യത. ലോക്സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലി, വയനാട് മണ്ഡലങ്ങളില്‍ നിന്ന് ഗണ്യമായ ഭൂരിപക്ഷത്തില്‍ വിജയിച്ച രാഹുല്‍ ഗാന്ധി ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പാര്‍ട്ടിയെ ശക്തിപെടുത്താന്‍ റായ്ബറേലിയില്‍ തന്നെ തുടരണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ ആവശ്യം.

രാഹുല്‍ മണ്ഡലം ഒഴിഞ്ഞാല്‍ വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കണം എന്ന ആവശ്യം കേരളത്തിലെ നേതാക്കള്‍ഉൾപടേ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയോട് ആവശ്യപെട്ടിരുന്നു.പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സംസ്ഥാനത്തെ സീറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തടയാമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. പ്രിയങ്കയ്ക്കായി ബാനറുകളുമായാണ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം വയനാട്ടില്‍ രാഹുലിന്റെ പരിപാടിക്ക് എത്തിയത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയോട് റായ്ബറേലിയില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചെങ്കിലും സോണിയാ ഗാന്ധി രാജ്യസഭ അംഗവും രാഹുല്‍ മത്സരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ താന്‍ മത്സര രംഗത്ത് ഇല്ലെന്ന് വ്യക്തമാക്കി മാറി നില്‍ക്കുകയായിരുന്നു. രാഹുല്‍ ഒഴിഞ്ഞാല്‍ വയനാട്ടില്‍ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് ഉണ്ടാകും. പ്രിയങ്ക വയനാട് എത്തിയില്ലെങ്കില്‍ പ്രദേശത്ത് ജനപിന്തുണയുള്ള കേരളത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാകും ആറ് മാസത്തിനിടെ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുക

Follow us on :

More in Related News