Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ ബാലാവകാശ കമ്മീഷൻ നിർദ്ദേശം ഭരണഘടനാ വിരുദ്ധം:കെ .ലോഹ്യ

13 Oct 2024 21:52 IST

Preyesh kumar

Share News :

മേപ്പയ്യൂർ: മദ്രസാ പഠനം നിഷേധിക്കുന്ന തരത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് ദേശീയ ബാലാവകാശ കമ്മീഷൻ നൽകിയ നിർദ്ദേശം ഭരണഘടനാ വിരുദ്ധമാണെന്നും ഇത് മതസ്പർദ്ധ വർദ്ധിപ്പിക്കാനിടയാക്കുമെന്നും ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ അഭിപ്രായപ്പെട്ടു

ബാല ജനതയുടെ നിയോജക മണ്ഡലം കൺവൻഷൻ - 'കുട്ട്യോളറിയാൻ, പരിപാടി മേപ്പയ്യൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർ ജെ ഡി സംസ്ഥാന സെക്രട്ടറി കെ .ലോഹ്യ.

 വ്യത്യസ്ത മതങ്ങളിൽ വിശ്വസിക്കാനും മതാചാരങ്ങൾ പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ട്. എന്നാൽ ഇത് ഔദ്യോഗിക വിദ്യാഭ്യാസത്തിന് തടസ്സമാവുന്നു

വെങ്കിൽ അതിന് തടസ്സമാവാതെ മത പഠനത്തിന് സമയം ക്രമീകരിക്കാൻ പറയുന്നതിന് പകരം മദ്രസകളെ ഇല്ലാതാകാനാണ് ശ്രമിക്കുന്നതെന്നും ഇത് നീതിപൂർവ്വമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു കേവലം വോട്ട് ബാങ്ക് മുന്നിൽ കണ്ട് മതസ്പർദ്ധയുണ്ടാക്കി ഭൂരിപക്ഷ സമുദായ വോട്ട് ലക്ഷ്യം വെച്ചു കൊണ്ടുള്ള, ആർ. എസ് എസ് അജണ്ടയുടെ ഭാഗമാണ് പ്രസ്തുത നിർദ്ദേശം എന്നും അദ്ദേഹം പറഞ്ഞു.

ആർ ജെ.ഡി നിയോജക മണ്ഡലം പ്രസിഡണ്ട് പി. മോനിഷ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഭാസ്ക്കരൻ കൊഴുക്കല്ലൂർ, സംസ്ഥാന സമിതി അംഗം ജെ. എൻ. പ്രേംഭാസിൻ,നിഷാദ് പൊന്നങ്കണ്ടി,അയനാരാജ് എസ് ആർ,,അലോക് മാധവ്, മുരളീധരൻ കെ എം,സി .സുജിത്, ,സുനിൽ ഓടയിൽ, സി.ഡി. പ്രകാശ്,പി സി. നിഷാകുമാരി എന്നിവർ സംസാരിച്ചു കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾക്ക് എൻ. പി .ബിജു, വി.പി.മോഹനൻ ,എ.എം.അഷറഫ് , മധു മാവുള്ളാട്ടിൽ, അഷറഫ് വള്ളോട്ട്, സി .പി .ഗോപാലൻ, കെ.കെ.നിഷിത , പി .ബാലൻ മാസ്റ്റർ, കെ .എം. കുഞ്ഞിരാമൻ, സി. സുരേന്ദ്രൻ, വി.പി. ദാനിഷ് , ബി. ടി .സുധീഷ്കുമാർ, ബിന്ദു വാസരം തുടങ്ങിയവർ നേതൃത്വം നൽകി "കുട്ട്യോളറിയാൻ"

പാട്ടും പറച്ചിലും പരിപാടി ശ്രീധരൻ നൊച്ചാട്

അവതരിപ്പിച്ചു.

ബാലജനത പേരാമ്പ്ര നിയോജക മണ്ഡലം ഭാരവാഹികളായി അയന രാജ് ( പ്രസിഡണ്ട്),

അലോക് മാധവ് (സെക്രട്ടറി),സൂര്യ നന്ദ തുറയൂർ 

ഋഷിക രാജീവൻ , സാൻവിയ കൃഷ്ണ (വൈസ് പ്രസിഡന്റ്‌മാർ),അതിനാൻ .അന്നപൂർണ ,

പാർവതി കൊഴുക്കല്ലൂർ (ജോയിന്റ് സെക്രട്ടറിമാർ),

ഹൈഫ ഫാത്തിമ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow us on :

Tags:

More in Related News