Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എംഎൽഎ ഐ സി ബാലകൃഷ്ണൻ രാജി വയ്ക്കുക; വയനാട്ടിൽ ഡിവൈഎഫ്‌ഐ രാപ്പകൽ സമരം നാളെ

15 Jan 2025 21:40 IST

Jithu Vijay

Share News :

സുൽത്താൻ ബത്തേരി : വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്‍ ജിജേഷിന്റെയും ആത്മഹത്യയില്‍

എംഎൽഎ ഐ സി ബാലകൃഷ്ണൻ രാജി വയ്ക്കുക. പ്രതിപട്ടികയിലുള്ള കോൺഗ്രസ് നേതാക്കളെ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരി സ്വതന്ത്ര മൈതാനിയിൽ രാപ്പകൽ സമരം നടത്തും.


എന്‍ എം വിജയന്റെ ആത്മഹത്യാക്കുറിപ്പിൻ്റെ

അടിസ്ഥാനത്തിൽ ഐ സി സി ബാലകൃഷ്ണൻ എം എൽ എ, ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ തുടങ്ങിയ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ പോലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം. രണ്ട് വ്യക്തികളെ മരണത്തിലേക്ക് നയിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കോൺഗ്രസ് നേതൃത്വം നടപടി സ്വീകരിക്കണം. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡിവൈഎഫ്ഐ സമരം.


ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന സമരം 17 ന് രാവിലെ 9 മണി വരെ നീണ്ടു നിൽക്കും.ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് സമരം ഉദ്ഘാടനം ചെയ്യും. സമാപന പരിപാടി ഉദ്ഘാടനം കെ റഫീക്ക് നിർവഹിക്കും.

Follow us on :

More in Related News