Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jan 2025 16:16 IST
Share News :
പടിയൂർ: എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ അന്യായമായി വധിപ്പിച്ച ന്യായവില പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്സ് പടിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടതിരിഞ്ഞി പോസ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി. ഇതുമൂലം പ്രദേശവാസികൾ വളരെയേറെ ബുദ്ധിമുട്ടുകയാണ്. 2010 മാർച്ച് 6 നു ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ് ഈ വില വർധന നിലവിൽ വന്നത്. ന്യായവില തയ്യാറാക്കിയ ഉദ്യോഗസ്ഥരുടെ പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചത്. ഇതിനു മേൽനോട്ടം വഹിക്കേണ്ട മേൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും അനാസ്ഥയുണ്ടായി . എന്നാൽ യുഡി എഫ് പ്രഖ്യാപിച്ച കിൻഫ്ര പാർക്ക് മൂലമാണ് ന്യായ വില വർധിച്ചതെന്ന വിചിത്ര വാദവുമായി ചിലർ രംഗത്തിറങ്ങിയിട്ടുണ്ട്. 2016 ഫെബ്രുവരി 3 നാണു യു ഡി എഫ് സർക്കാർ കിൻഫ്ര പാർക്കിനു അനുമതി നൽകിയത്. എന്നാൽ 2010ൽ ഇടതുപക്ഷ സർക്കാരിന്റെ കാലത്തു തന്നെ ഭൂമിയുടെ ന്യായവില വർധിച്ചിരുന്നു എന്നത് മനപൂർവം ചിലർ മറച്ചു വയ്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഫിലിപ്പ് ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ജില്ലാ ജനറൽ സെക്രട്ടറി എം. കെ.സേതുമാധവൻ, ജില്ലാ കമ്മിറ്റി അംഗം അജിതാ സദാനന്ദൻ, നിയോജക മണ്ഡലം പ്രസിഡൻ്റ് റോക്കി ആളൂക്കാരൻ, ട്രഷറർ ശിവരാമൻ കൊല്ലംപറമ്പിൽ, മണ്ഡലം വൈസ് പ്രസിഡൻ്റ് ആൻ്റോ ഐനിക്കൽ, ജോയിൻ്റ് സെക്രട്ടറിമാരായ ബിജോയ് ചിറയത്ത്, ഷക്കീർ മങ്കാട്ടിൽ, ഷീജ ഫിലിപ്പ്, ഷിജിൻ കൂവേലി, ട്രഷറ൪ ജയൻ കാര്യേഴത്ത്, മനോഹര൯ കൈതവളപ്പിൽ, ഷിതുൽരാജ്, പത്രോസ് കോഴിക്കാട൯, മുഹമ്മദ് അഷ്ക്ക൪, ബീന ഷക്കീ൪, ആനന്ദൻ, ഷൈമ, റോസിലി, റീന ജോയ്, ഷീജ എന്നിവർ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ ക്യാപ്ഷൻ
എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ അന്യായമായി വധിപ്പിച്ച ന്യായവില പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്സ് പടിയൂർ മണ്ഡലം കമ്മിറ്റി എടതിരിഞ്ഞി പോസ്റ്റ് ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ സായാഹ്ന ധർണ്ണ ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു
Follow us on :
Tags:
More in Related News
Please select your location.