Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jul 2024 15:45 IST
Share News :
കൊച്ചി: ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ ജി സുധാകരന്‍. പ്രസ്താവനകളെ തമാശമായി മാത്രമാണ് കാണുന്നത്. തന്നെ അറിയാവുന്ന നാട്ടുകാര്‍ക്ക് അങ്ങനെ ഒരു സംശയം ഇല്ല. തന്നെ അറിയാത്തവരാണ് ഇക്കാര്യങ്ങള്‍ പറഞ്ഞു നടക്കുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു. എല്ലാവരോടും ബഹുമാനവും സ്‌നേഹവുമാണ് ഉള്ളത്. ക്രിമിനലുകളെ ആദരിക്കുന്നവര്‍ സ്വയം ചിന്തിക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടിയിലെ തന്നെ ചില വ്യക്തികള്‍ക്ക് താന്‍ ബിജെപിയിലേക്ക് പോവുകയാണെങ്കില്‍ പോയിക്കോട്ട എന്ന നിലപാട് ഉണ്ടായിരുന്നെന്നും എന്നാല്‍ പാര്‍ട്ടിക്ക് അത്തരത്തില്‍ ഒരു ചിന്തയും ഉണ്ടായിരുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. ബിജെപി പലരേയും പാര്‍ട്ടിയിലേക്ക് ക്ഷണിക്കാറുണ്ട് അത് അവരുടെ ദൗര്‍ബല്യമായി മാത്രമേ കാണാനാകൂ. അതിനവരെ കുറ്റപ്പെടുത്തുന്നില്ലെന്നും അത് താനുമായി വേണ്ടെന്നുമായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍.
ആലപ്പുഴയിലെ സിപിഐഎമ്മിലെ ചിലരും ജി സുധാകരനുമായി കഴിഞ്ഞ കൂറേ മാസങ്ങളായി ചില അസ്വാരസ്വങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതോടെയായിരുന്നു ജി സുധാകരന്‍ ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്ത വലിയ രീതിയില്‍ പ്രചരിച്ചത്.
Follow us on :
Tags:
Please select your location.