Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലോ? സൂചന നൽകി ഷാഫി പറമ്പിൽ

23 Jun 2024 15:04 IST

Enlight News Desk

Share News :

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് സൂചന. ജനങ്ങൾക്ക് വേണ്ടി ശബ്ദമാകാൻ 'യുവ' നേതാവ് എത്തുമെന്നായിരുന്നു ഷാഫി പറമ്പിൽ പറഞ്ഞത്. 

ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. പാലക്കാട് യുഡിഎഫിനെ കൈവിടില്ല എന്നുറപ്പാണെന്നും ഇനി വരാൻ പോകുന്നത് എന്നെക്കാൾ മികച്ച സ്ഥാനാർത്ഥിയായിരിക്കുമെന്നും ഷാഫി പറഞ്ഞു. ഇതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ ഷാഫിയുടെ പിന്‍ഗാമിയായി മത്സരിക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

നേരത്തെ പാലക്കാട് രമേശ് പിഷാരടി സ്ഥാനാർത്ഥിയാകുമെന്നായിരുന്നു പറഞ്ഞുകേട്ടിരുന്നു. 

എന്നാൽ താൻ മത്സരിക്കാനില്ലെന്ന് രമേഷ് പിഷാരടി തന്നെ പിന്നീട് വ്യക്തമാക്കി.

Follow us on :

More in Related News