Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Dec 2025 21:27 IST
Share News :
ഗുരുവായൂർ:നഗരസഭ കൗൺസിൽ തിരഞ്ഞെടുപ്പിൽ തൈക്കാട് മേഖലയിൽ മത്സരിച്ച രണ്ട് സീറ്റും നേടി സിപിഐ നൂറുശതമാനം വിജയം കൈവരിച്ചു.വാർഡ് വിഭജനം പൂർത്തീകരിച്ചപ്പോൾ തൈക്കാട് മേഖലയിൽ എട്ട് വാർഡുകളിൽ മുന്നണി സീറ്റ് ചർച്ചകൾക്കൊടുവിൽ സിപിഐക്ക് ലഭിച്ചത് രണ്ട് സീറ്റ്.ഏഴാം വാർഡും,പതിനൊന്നാം വാർഡും.പതിനൊന്നാം വാർഡിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ഷാനി റെജി 235 വോട്ടിന്റെ ഭൂരിപക്ഷത്തിലും,ഏഴാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ജാബിറാ ഷിഹാസ് 109 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു.യൂഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് ജാബിറയിലൂടെ തിരികെ പിടിച്ചത്.കഴിഞ്ഞതവണ രണ്ട് സീറ്റിൽ മത്സരിച്ചെങ്കിലും ഒന്നിൽ മാത്രമേ വിജയിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.ഇത്തവണ മത്സരിച്ച രണ്ട് സീറ്റിലും ജയിക്കാൻ കഴിഞ്ഞത് പാർട്ടിക്കും ഇടതുപക്ഷത്തിന് ലഭിച്ച അംഗീകാരമായി കരുതുന്നു.പാർട്ടിയിലും മുന്നണിയിലും പ്രതീക്ഷയർപ്പിച്ച് വോട്ട് നൽകിയ ജനവിശ്വാസം കാത്തുസൂക്ഷിച്ച് പ്രവർത്തിക്കാൻ നിയുക്ത കൗൺസിലർമാർക്ക് കഴിയട്ടെയെന്ന് സിപിഐ തൈക്കാട് ലോക്കൽ സെക്രട്ടറി എ.എം.ഷഫീർ പ്രത്യാശ പ്രകടിപ്പിച്ചു.ലോക്കൽ കമ്മിറ്റി യോഗം ചേർന്ന് കൗൺസിലർമാരെ മണ്ഡലം കമ്മിറ്റി അംഗം കെ.കെ.അപ്പുണ്ണി ഷാൾ ആണിയിച്ച് സ്വീകരണം നൽകി.
Follow us on :
Tags:
More in Related News
Please select your location.