Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രണ്ടു ദിവസത്തിനകം വയനാട്ടിലെത്തുമെന്ന് പ്രിയങ്കാഗാന്ധി

24 Nov 2024 09:42 IST

Shafeek cn

Share News :

ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷത്തിന്റെ വിജയം നേടിയതിന് പിന്നാലെ രണ്ടു ദിവസത്തിനകം വയനാട്ടിലെത്തുമെന്ന് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വോട്ട് ചെയ്തു വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നതിനായിട്ടാണ് പ്രിയങ്ക എത്തുന്നത്. 4.10 ലക്ഷത്തിലധികം വോട്ടിന്റെ തകര്‍പ്പന്‍ ഭൂരിപക്ഷത്തോടെയാണ് പ്രിയങ്ക വയനാട്ടില്‍ വിജയിച്ചത്. 


ഉപതിരഞ്ഞെടുപ്പില്‍ 9,57,571 വോട്ടാണ് മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്തത്. ഇതില്‍ 6,22,338 വോട്ട് നേടി പ്രിയങ്കാ ഗാന്ധിയിലൂടെ യുഡിഎഫ് മണ്ഡലം നിലനിര്‍ത്തിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് ലഭിച്ചത് 2,11,407 വോട്ടാണ്. 1,09,939 വോട്ടുകളാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന നവ്യ ഹരിദാസിന് ലഭിച്ചത്.


വയനാട്ടിലെ പ്രിയങ്കയുടെ വിജയത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്തു വന്നു. 'വയനാട്ടിലെ എന്റെ കുടുംബം പ്രിയങ്കയില്‍ വിശ്വാസമര്‍പ്പിച്ചതില്‍ അഭിമാനം തോന്നുന്നു. നമ്മുടെ പ്രിയങ്കരമായ വയനാടിനെ പുരോഗതിയുടെയും സമൃദ്ധിയുടെയും വിളക്കുമാടമാക്കി മാറ്റാന്‍ പ്രിയങ്ക അനുകമ്പയോടെയും അചഞ്ചലമായ അര്‍പ്പണബോധത്തോടെയും നയിക്കുമെന്ന് എനിക്കറിയാം' രാഹുല്‍ കുറിച്ചു.


പാര്‍ലമെന്റ് സമ്മേളനം നാളെ തുടങ്ങുമെങ്കിലും, പ്രിയങ്കാ ഗാന്ധി ലോക്സഭാംഗമായി നാളെ സത്യപ്രതിജ്ഞ ചെയ്യുമോയെന്നതില്‍ വ്യക്തതയില്ല. ഷിംലയിലുള്ള അമ്മ സോണിയ ഗാന്ധി മടങ്ങിവന്ന ശേഷമേ സത്യപ്രതിജ്ഞയുണ്ടാകുവെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.


വയനാട്ടിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,

നിങ്ങളെന്നിലര്‍പ്പിച്ച വിശ്വാസം എന്നെ വിനയാന്വിതയാക്കുന്നു. ഈ വിജയം നിങ്ങളോരോരുത്തരുടെയും വിജയമാണ്. ആ തോന്നല്‍ നിങ്ങളിലുണര്‍ത്തുന്ന രീതിയിലാകും എന്റെ പ്രവര്‍ത്തനമെന്ന് ഞാനുറപ്പുതരുന്നു. നിങ്ങളുടെ പ്രതീക്ഷകളും പ്രശ്‌നങ്ങളും ഉള്‍ക്കൊള്ളുന്നു.


Follow us on :

More in Related News