Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Sep 2024 15:21 IST
Share News :
പരിയാരം:
പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ഇഎസ് എ )പട്ടികയിൽനിന്നും പരിയാരം വില്ലേജിനെ ഒഴിവാക്കുക, പഞ്ചായത്ത് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക , പഞ്ചായത്ത് ഭരണസമിതിയുടെ ഫണ്ട് ദുർവിനയോഗവും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പരിയാരം കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് വി.സി. ബെന്നിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി ജെയിംസ് പോൾ ഉദ്ഘാടനം ചെയ്തു.
പരിയാരം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് പ്രിൻസ് മുണ്ടന്മാണി , റാഫി കല്ലൂപാലം , ബ്ലോക്ക് പഞ്ചായത്തംഗം പി.പി. പോളി , കെ.ടി. വർഗീസ് റിൻസൺ മണവാളൻ ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ലിൻസൺ നടവരമ്പൻ , മണ്ഡലം പ്രസിഡൻ്റ് സോനു ജോൺസൺ , ഐ എൻടിയുസി മണ്ഡലം പ്രസിഡൻ്റ് ഷാജുപുതിയേടത്ത് മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഡാർളി പോൾസൺ , മണ്ഡലം പ്രസിഡൻ്റ് ഷിജി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഗ്രാമ പഞ്ചായത്തംഗങ്ങളായ സിനി ലോനപ്പൻ , ഡാളി വർഗീസ് , ഡെന്നി ആൻ്റണി , സഹകരണ ബാങ്ക് പ്രസിഡൻ്റുമാരായ ജോസ് പടിഞ്ഞാക്കര , ജോയ് കുറ്റിപ്പുഴ, റീന ജോസഫ് , ടി.കെ വർഗീസ് , ജോസ് കോട്ടയ്ക്ക തുടങ്ങിയവർ പഞ്ചായത്ത് മാർച്ചിന് നേതൃത്വം നല്കി.
Follow us on :
Tags:
Please select your location.