Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരസഭ 19-ആം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരണീയം നടത്തി

08 Jan 2025 22:17 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭ 19-ആം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരണീയം നടത്തി.വാർഡിൽ മികച്ച പ്രവർത്തനം നടത്തുന്ന വാർഡ് കൗൺസിലർ ഫൈസൽ കാനാമ്പുള്ളി,സംഗീത അക്കാദമി വഴി സാമ്പത്തിക പിന്നോക്കമുള്ളവർക്കും സഹായിക്കുന്ന പ്രവാസി സംഗീതജ്ഞൻ ബഷീർ കുറുപ്പത്ത്,വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളെയും പൊന്നാട അണിയിച്ച് ആദരിച്ചു.തൊഴിലുറപ്പ് തൊഴിലാളികൾക്ക് പുതുവത്സര പുടവ നൽകി അനുമോദിച്ചു.മരണപ്പെട്ട മുൻ പ്രധാന മന്ത്രിയും,കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ്,സാഹിത്യക്കാരൻ എം.ടി.വാസുദേവൻ നായർ എന്നിവർക്ക് അനുശോചനം നടത്തി.ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ് സി.എ.ഗോപപ്രതാപൻ പരിപാടി ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ അധ്യക്ഷത വഹിച്ചു.വാർഡ് പ്രസിഡന്റ് നാസിം നാലകത്ത് ആമുഖ പ്രസംഗം നടത്തി.ചാവക്കാട് നഗരസഭ ദുർഭരണത്തിനെതിരെ ജനകീയ സമരങ്ങൾ സംഘടിപ്പിച്ച് മുന്നോട്ട് പോകുമെന്നും,അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ ചാവക്കാട് നഗരസഭയുടെ ജനവിരുദ്ധതയ്ക്ക് ജനങ്ങൾ തിരിച്ചടി നൽകുമെന്നും ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.പ്ലാസ്റ്റിക് ഖരമാലിന്യം എടുക്കാത്ത വീടുകളിൽ നിന്നും നിർബന്ധിത പിരിവ് വസൂലാക്കുന്നത് പിൻവലിക്കണമെന്ന് സമ്മേളനം പ്രമേയം പാസാക്കി.സേവാദൾ സംസ്ഥാന സെക്രട്ടറി അനിത ശിവൻ,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൾ സലാം കൊപ്പര,പെൻഷനേഴ്സ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി.കൃഷ്ണൻ മാസ്റ്റർ,റുക്കിയ ഷൗക്കത്ത്,താഹിറ റഫീക്ക്,ഇസഹാഹ് മണത്തല,രാജൻ പനക്കൽ,കെ.എൻ.സന്തോഷ് എന്നിവർ ആശംസകൾ നേർന്നു.കിഴക്കര ജനാർദ്ദനൻ,പ്രിയദർശിനി,അബ്ദുൾ റഷീദ്,പുതുവീട്ടിൽ അക്ബർ,പി.കെ.മുസ്തഫ,വഹാബ് എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News