Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മയക്കു മരുന്ന് വ്യാപനത്തിനെതിരെ ബിജെപി നൈറ്റ് മാർച്ച്

23 Jan 2026 07:03 IST

NewsDelivery

Share News :

കോഴിക്കോട്:

കോഴിക്കോട് - കോന്നാട് ബീച്ചുകളിലെ വർദ്ധിച്ചു വരുന്ന മയക്കു മരുന്ന് വ്യാപനത്തിനെതിരെയും

മയക്ക് മരുന്ന് മാഫിയക്കെതിരെയും പ്രതിഷേധവുമായി ബി ജെ പി കാമ്പുറം ബൂത്ത് കമ്മറ്റി നൈറ്റ് മാർച്ച് നടത്തി.

കൂരിരുട്ടിലേക്കുള്ള പിഴച്ച യാത്ര, ജീവിതത്തിൻ്റെ അന്ത്യ യാത്രയാണെന്നും,

 കൈവിട്ടു പോയ ജീവിതത്തെ തിരിച്ചു പിടിക്കണമെന്നും നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത ബി ജെ പി ജില്ലാ സെക്രട്ടറി ബിജിത്ത് ചെറോട്ട് പറഞ്ഞു.

ഭാരതീയ ജനതാ പാർട്ടിയുടെ കാമ്പുറം യൂണിറ്റായ

170-ാംനമ്പർ ബൂത്ത് കമ്മിറ്റി പ്രസിഡൻ്റ് കാമ്പുറം ഷൈജുവിൻ്റെ നേതൃത്വത്തിൽ കോന്നാട് ബീച്ചിലേക്ക് നടന്ന നൈറ്റ് മാർച്ച് 

ഏറെ ശ്രദ്ധേയമായി.

കടൽക്കരയിൽ വിശ്രമിക്കാൻ വരുന്ന സാധാരണക്കാരായ ആളുകൾക്ക് പലപ്പോഴും ഭീഷണിയാണ് ലഹരി മാഫിയ

പവ്വർ ബാങ്ക്, ബാറ്ററി , ചാർജ്ജർ, എന്നിവ വേണമോ എന്നു ചോദിച്ചു കുടുംബങ്ങളെപ്പോലും ഇവർ |വെറുതെ വിടാറില്ല. വെള്ളയിൽ പോലീസ് സ്റ്റേഷൻ്റെ 200 മീറ്റർ അടുത്തായി നടക്കുന്ന ഇത്തരം ഹീനകൃത്യം പോലീസ് അറിഞ്ഞതായി ഭാവിക്കാറുമില്ല. 

ക്യാമ്പസുകളിൽ ഏതു സമയത്തും തിരിച്ചു ചെന്ന് കയറാമെന്ന സാഹചര്യമാണിപ്പോൾ

അർദ്ധരാത്രി കഴിഞ്ഞുള്ള സമയങ്ങളിൽ 

അർദ്ധബോധാവസ്ഥയിൽ പോകുന്ന യുവതി യുവാക്കളെ കൂട്ടുകാർ ചുമലിലേറ്റി പോലീസ് വാഹനത്തിന് മുന്നിലൂടെ കൊണ്ടുപോയാൽ പോലും ഒരന്വേഷണവുമില്ല.കയ്യേറ്റക്കാരിൽ നിന്നും പൂർവ്വസൂരികളായ നാട്ടുകാർ വരും തലമുറകൾക്കായി സംരക്ഷിച്ചു നിർത്തിയ കോന്നാട് കടപ്പുറത്തെ ആകെ ലഹരി മാഫിയ മലീമസപ്പെടുത്തിയത് ഇനിയും കയ്യും കെട്ടി കണ്ടിരിക്കില്ലെന്ന് ബി ജെ പി മുന്നറിയിപ്പ് നൽകി.ബി ജെ പി വെസ്റ്റ്ഹിൽ ഏരിയ പ്രസിഡൻ്റ് പി എം അനൂപ് കുമാർ അധ്യക്ഷത വഹിച്ചു. നടക്കാവ് മണ്ഡലം സെക്രട്ടറി കെ മധു,

ദിവ്യ സുരാജ് , കെ സുകുമാരൻ , തോപ്പയിൽ ഷൈബു, ടി സത്യൻ, കെ പ്രേമൻ, അഡ്വ: ഷിംഞ്ചു. അഡ്വ: നിവേദ്യ ഗോപി ത എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ : മയക്കുമരുന്ന് മാഫിയക്കെതിരെ ബി ജെ പി കാമ്പുറം യൂണിറ്റ് സംഘടിപ്പിച്ച നൈറ്റ് മാർച്ച് ജില്ലാ സെക്രട്ടറി ബിജിത്ത് ചെറോട്ട് ഉദ്ഘാടനം ചെയ്യുന്നു.



Follow us on :

More in Related News