Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

05 Jul 2025 17:38 IST

MUKUNDAN

Share News :

ചാവക്കാട്:കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.ഡിസിസി ജനറൽ സെക്രട്ടറി കെ.ഡി.വീരമണി ഉദ്ഘാടനം ചെയ്തു.കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ സി.മുസ്താഖ് അലി,കെ.എം.ഇബ്രാഹിം,ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ പി.എ.നാസർ,അബ്ദുൽ ജബ്ബാർ,ബൈജു തെക്കൻ,കെ.കെ.വേദുരാജ്,പി.കെ.നിഹാദ്,ബൈജു തെക്കൻ,കർഷക കോൺഗ്രസ്സ് നേതാവ് അബ്ദുൽ മജീദ്,മിസിരിയ മുസ്താഖ് അലി,ഷാലിമ സുബൈർ,മൂക്കൻ കാഞ്ചന,പൊറ്റയിൽ മുംതാസ് എന്നിവർ പ്രസംഗിച്ചു.മണ്ഡലം ഭാരവാഹികൾ,പോഷക സംഘടന നേതാക്കൾ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.









Follow us on :

More in Related News