Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് ഡി റ്റി യു മെയ് ദിനം ആചരിക്കും

30 Apr 2024 11:32 IST

- Jithu Vijay

Share News :


മലപ്പുറം : സർവ്വ ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂനിയൻ (എസ് ഡി റ്റി യു) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ വളാഞ്ചേരി, ചെമ്മാട് എന്നി മൂന്ന് മേഖലകളിലായി മെയ് ദിന റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കും.


രാജ്യത്തെ സാമ്പ്രദായിക യൂണിയനുകൾ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കോർപ്പറേറ്റുകളായി മാറിയ സാഹചര്യത്തിൽ ചൂഷണമില്ലാത്ത ലോകം ചൂഷകരില്ലാത്ത തൊഴിലിടം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് 2013 മെയ് ഒന്നിനാണ് എസ് ഡി റ്റി യു രാജ്യത്ത് പിറവിയെടുത്തത്. കേന്ദ്ര കേരള സർക്കാറുകളുടെ തൊഴിലാളി വിരുദ്ധ നിലപാടുകളിൽ തൊഴിലാളികളെ സമര സജ്ജരാക്കാൻ കൂടിയാണ് മെയ് ദിന റാലികളും സമ്മേളനവും വിപുലമായ രീതിയിൽ സംഘടിപ്പിച്ചിട്ടുള്ളതെന്നും

മഞ്ചേരിയിൽ ദേശീയ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ചെമ്മാട് സംസ്ഥാന ട്രഷറർ അഡ്വ: എ എ റഹീം വളാഞ്ചേരിയിൽ ജില്ലാ വൈസ് പ്രസിഡണ്ട് ഫത്താഹ് പൊന്നാനി എന്നിവർ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.


പത്രസമ്മേളനത്തിൽ എസ് ഡി റ്റി യു സംസ്ഥാന ട്രഷറർ അഡ്വ :എ എ റഹീം കോട്ടക്കൽ ഏരിയ പ്രസിഡണ്ട് ഫൈസൽ മാരാത്ത് വളാഞ്ചേരി യൂണിറ്റ് സെക്രട്ടറി റിൻഷാദ് ട്രഷറർ ഫൈസൽ പ്രോഗ്രാം കമ്മിറ്റി ട്രഷറർ ഹസൻ ബാവ വളാഞ്ചേരി എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News