Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'എൽഡിഎഫിന് നല്ലത് ബൂമറാങ് ചിഹ്നം'; സരിന്റെ സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ച് ഷാഫി പറമ്പിൽ

20 Nov 2024 11:31 IST

Shafeek cn

Share News :

പാലക്കാടിലേത് കേരളം ആഗ്രഹിക്കുന്ന വിധിയാകുമെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാടിന്റെ മണ്ണും മനസ്സും രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമായിരിക്കും. എല്‍ഡിഎഫിന് നല്ലത് ബൂമറാങ് ചിഹ്നമായിരുന്നുവെന്ന് സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ഷാഫി പറഞ്ഞു. പത്ര പരസ്യം ഉള്‍പ്പെടെ എല്ലാ വിവാദങ്ങളും എല്‍ഡിഎഫിന് തിരിച്ചടിയായി. നല്ല ഭൂരിപക്ഷത്തില്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിക്കും. നിയമസഭയ്ക്ക് അകത്തും പുറത്തും ഉറച്ച ശബ്ദമായി മാറാന്‍ രാഹുലിന് സാധിക്കുമെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു


സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ ഉയര്‍ത്തി കാട്ടി സിറാജിലും, സുപ്രഭാതത്തിലും നല്‍കിയ പത്രപരസ്യത്തിനെതിരെ ഇന്നലെയും ഷാഫി പറമ്പില്‍ രംഗത്തെത്തിയിരുന്നു. സിപിഐഎം പരസ്യങ്ങള്‍ക്ക് സംഘപരിവാര്‍ ഭാഷയാണെന്നും വര്‍ഗീയ ഭിന്നിപ്പിനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും ഷാഫി പറഞ്ഞു. കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ ഗ്ലോറിഫൈഡ് വെര്‍ഷന്‍നാണ് എല്‍ഡിഎഫിന്റെ പുതിയ പത്രപരസ്യമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.


എ കെ ബാലന്‍ ക്രിസ്റ്റല്‍ ക്ലിയര്‍ എന്ന് വിശേഷിപ്പിച്ചയാളാണ് സന്ദീപ് വാര്യര്‍. ക്രിസ്റ്റല്‍ ക്ലിയര്‍ എന്ന് പറഞ്ഞയാളെ കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. സിപിഐഎം ഇത്രയും അധഃപതിക്കരുത്, അപകടകരമായ രാഷ്ട്രീയമാണ് സിപിഐഎം കളിക്കുന്നത്. ബിജെപിയില്‍ നിന്ന് ഒരാള്‍ പോയതില്‍ സിപിഐഎം എന്തിനാണ് ഇത്ര വിഷമിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെ ഇതിന് അനുമതി നല്‍കിയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ ഉയര്‍ത്തി കാട്ടിയാണ് എല്‍ഡിഎഫിന്റെ പത്രപരസ്യം. സിറാജിലും സുപ്രഭാത്തിലുമാണ് ഇത്തരത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്. അതേസമയം പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ ഈ പരസ്യം ഇല്ല എന്നതും ശ്രദ്ധേയമാണ്.


കഴിഞ്ഞ ദിവസം പാലക്കാട്ടെ വിവാദ പത്ര പരസ്യത്തില്‍ സിപിഐഎം പ്രതികരിച്ചിരുന്നു. മന്ത്രി എംബി രാജേഷ്,സിപിഐഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു എന്നിവരാണ് പ്രതികരണവുമായെത്തിയത്. ഷാഫി പറമ്പില്‍ പച്ചക്കള്ളം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് എംബി രാജേഷ് കുറ്റപ്പെടുത്തി. നാല് പത്രങ്ങള്‍ക്ക് പരസ്യം നല്‍കിയിട്ടുണ്ട്. മാതൃഭൂമിയിലും ഹിന്ദുവിലും പരസ്യം നല്‍കിയിരുന്നു. സിറാജ്, സുപ്രഭാതം പത്രങ്ങളില്‍ മാത്രം പരസ്യം നല്‍കിയതെന്ന് ഷാഫി പറയുന്നത് പച്ചക്കള്ളമെന്ന് എം ബി രാജേഷ് പറഞ്ഞു. കുറഞ്ഞ നിരക്കില്‍ കൊടുക്കാവുന്ന പത്രമായത് കൊണ്ടാണ് സുപ്രഭാതത്തിലും സിറാജിലും പരസ്യം കൊടുത്തതെന്നും മന്ത്രി പറഞ്ഞു.


വടകരയില്‍ ചക്കവീണ് മുയല്‍ ചത്തു എന്ന് കരുതി പാലക്കാട് വന്ന് ചക്ക ഇടാന്‍ ശ്രമിക്കരുതെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പബ്ലിക് ഡൊമെയിനില്‍ ഉള്ളതാണ് വന്നിട്ടുള്ളത്. അന്ന് നോവാത്ത ഷാഫി പറമ്പിലിന് വോട്ടെടുപ്പിന്റെ തലേദിവസം നോവുന്നതെന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കും മനസിലാകുമെന്ന് എംബി രാജേഷ് പറഞ്ഞു.


Follow us on :

More in Related News