Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണത്തല മേഖല യുഡിഎഫ് കമ്മിറ്റി തിരഞ്ഞെടുപ്പു റാലി നടത്തി

24 Apr 2024 14:11 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല മേഖല യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പ് റാലി നടത്തി.മണത്തല പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച് സിങ്കർ റോഡ്,കായൽ റോഡ്,പുളിച്ചിറകെട്ട്,സിദ്ദിക്ക് പള്ളി,മടേക്കടവ് വഴി പള്ളിത്താഴത്ത് റാലി സമാപിച്ചു.ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ അദ്ധ്യക്ഷത വഹിച്ചു.ചാവക്കാട് മണ്ഡലം യുഡിഎഫ് കൺവീനർ കെ.വി.സത്താർ റാലിയുടെ സമാപനം ഉദ്ഘാടനം ചെയ്തു .ചാവക്കാട് മണ്ഡലം യുഡിഎഫ് ചെയർമാൻ ഫൈസൽ കാനാംപുള്ളി,ഹനീഫ മണത്തല,മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അനിത ശിവൻ,മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ റുഖിയ ഷൗകത്ത്,ഷാഹിത മുസ്തഫ,ചാവക്കാട് മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റ് ഷൈല നാസർ,ചാവക്കാട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷിഹാബ് മണത്തല,ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് പി.ടി.ഷൗകത്ത് അലി,എൻ.പി.അഷ്റഫ്,ബുഷറ യൂനസ്,ചാവക്കാട് മണ്ഡലം കർഷക കോൺഗ്രസ്  പ്രസിഡന്റ് അബ്ദുൾ സലാം കൊപ്പര എന്നിവർ പ്രസംഗിച്ചു.യൂനസ് ചാവക്കാട് , ഇസഹാഹ് മണത്തല , സി പി കൃഷ്ണൻ മാസ്റ്റർ , സി കെ ഷക്കീർ ഹുസൈൻ,എ.വി.മുസ്തഫഷെരീഫ് വോൾഗ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News