Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ ഭരണഘടന ശിൽപ്പി ഡോ.ബി.ആർ അംബേദ്കറെ നിന്ദിച്ചതിൽ പ്രതിഷേധിച്ച് സി പി ഐ തിരൂരങ്ങാടി മണ്ഡലം കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു

21 Dec 2024 22:12 IST

Jithu Vijay

Share News :

തിരൂരങ്ങാടി : ഇന്ത്യൻ ഭരണഘടന ശിൽപ്പി ഡോ.ബി.ആർ അംബേദ്കറെ നിന്ദിച്ച് കൊണ്ട് ആർഎസ്എസ്- ബിജെപി ഭരണകൂടം അഴിച്ചുവിടുന്ന പ്രചരണങ്ങൾക്ക്തിരെ സിപിഐ ദേശീയ കൗൺസിൽ ആഹ്വാനം ചെയ്ത പ്രതിഷേധത്തിൻ്റെ ഭാഗമായി തിരുരങ്ങാടി മണ്ഡലം കമ്മിറ്റി എടരിക്കോട് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.


ശിവശങ്കരൻ അധ്യക്ഷം വഹിച്ച ചടങ്ങ്

ജില്ലാ കൗൺസിൽ അംഗം ജി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.മൊയ്തീൻകോയ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഗിരീഷ് തോട്ടത്തിൽ, മോഹനൻ നന്നമ്പ്ര, സി.പി.നൗഫൽ, സി.പി.സകരിയ്യ, ബൈജു ചുലൻ കുന്ന്, മേട്രോ ബീരാൻ കുട്ടി, അഡ്വ.അയ്യൂബ്, എന്നിവർ സംസാരിച്ചു. കെ.ദിവാകരൻ സ്വാഗതവും, സുരേഷ് കുറുകത്താണി നന്ദിയും പറഞ്ഞു.

Follow us on :

More in Related News