Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജൽ ജീവൻ പദ്ധതി:ജനങ്ങളെ കൊള്ളയടിക്കുന്ന വാട്ടർ സപ്ലൈയുടെ നടപടി പ്രതിഷേധാർഹം...

29 Jul 2024 19:35 IST

MUKUNDAN

Share News :

ചാവക്കാട്:ജനങ്ങളെ കൊള്ളയടിക്കുന്ന വാട്ടർ സപ്ലൈയുടെ നടപടി പ്രതിഷേധാർഹമെന്ന് മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി ആരോപിച്ചു.കടപ്പുറം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ താമസിക്കുന്ന മത്സ്യതൊഴിലാളിയും,ദാരിദ്ര്യ രേഖയ്ക്ക് താഴെ നിൽക്കുന്ന ആളുമായ പോണത്ത് ഷൗക്കത്തിന് ഗുരുവായൂർ വാട്ടർ സപ്ലൈയിൽ നിന്നും ജൽ ജീവൻ പദ്ധതി പ്രകാരമുള്ള ബില്ല് 2794 രൂപയാണ് വന്നിട്ടുള്ളത്.ബിപിഎൽ റേഷൻകാർഡ് ഉള്ള ഉപഭോക്താക്കൾ വാട്ടർ ബില്ല് അടക്കേണ്ട എന്നതാണ് സർക്കാർ തീരുമാനം.എന്നാൽ അതിന് വിരുദ്ധമായിട്ടാണ് വാട്ടർ സപ്ലൈയുടെ നിലപാട്.ട്രോളിങ്ങും,കടൽക്ഷോഭവും മൂലം പണിയൊന്നുമില്ലാത്ത ഈ സാഹചര്യത്തിൽ പോണത്ത് ഷൗക്കത്തിനും കുടുംബത്തിനും ഈ തുക അടക്കാൻ പറ്റാത്ത അവസ്ഥയാണ്.പാവപ്പെട്ട ഈ മത്സ്യത്തൊഴിലാളി കുടുംബത്തിന് വന്നിട്ടുള്ള ഈ ബില്ല് ഒഴിവാക്കി കൊടുക്കണമെന്ന് സി.മുസ്താഖ് അലി ആവശ്യപ്പെട്ടു.കടപ്പുറം പഞ്ചായത്തിന്റെ പല ഉപഭോക്താക്കൾക്കും ഇത്തരത്തിൽ ഭീമമായിട്ടുള്ള തുക ബില്ല് വന്നിട്ടുണ്ട്.

Follow us on :

More in Related News