Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബ്‌ മത രാഷ്ട്രത്തിന് എതിരായിരുന്നു ഗിന്നസ് സത്താർ ആദൂർ

15 Jun 2025 16:37 IST

PEERMADE NEWS

Share News :



എസ് എൻ പുരം:

മത നിഷ്ഠയിലൂന്നി ജീവിച്ചപ്പോഴും മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബ്‌ മതത്തിന്റെ പേരിൽ പുതിയ രാഷ്ട്രം പാകിസ്ഥാൻ എന്ന ആശയത്തെ

 ശക്തിയുക്തംഎതിർത്തനേതാവായായിരുന്നുവെന്നുംഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി നിരന്തരം പോരാടുകയും ശരിയെന്നു തോന്നിയ വഴികളിലൂടെ സന്ധിയില്ലാതെ സഞ്ചരിക്കുകയും ചെയ്ത  ഹിന്ദു മുസ്ലിം ഐക്യത്തിന്റെ വക്താവായിരുന്നു വെന്നും സംസ്കാര സാഹിതി ജില്ലാ ചെയർമാൻഗിന്നസ് സത്താർ ആദൂർഅഭിപ്രായപ്പെട്ടു.

കൈപ്പമംഗലം നിയോജകമണ്ഡലം കമ്മറ്റി ഭാരവാഹിചുമതല യേറ്റെടുക്കൽ ചടങ്ങോ ടനുബന്ധിച്ചു സംഘടിപ്പിച്ച ഓർമ്മയിൽ മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബ്‌ എന്ന സെമിനാർ

ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ ജന സെക്രട്ടറി സഫ്രലിഖാൻ

ആദ്യക്ഷത വഹിച്ച ചടങ്ങിൽ

ജില്ലാ കൺവീനർ അനിൽ സമ്രാട്ട് അംഗത്വ വിതരണവുംദേശീയ അധ്യാപക അവാർഡ് ജേതാവ് സീതി മാസ്റ്റർ മുഖ്യ പ്രഭാഷണവും നടത്തി.സംസ്കാര സാഹിതി നിയോജക മണ്ഡലം ചെയർമാനായി കെ.ആർ.നിധീഷ് കുമാറിനേയും, ജനറൽ കൺവീനറായി ' നിയോഗിക്കപ്പെട്ട പി.എസ്.ഷാഹിറിനേയും ട്രഷററായി ഇസ്ഹാക്എന്നിവർ ചുമതലയേറ്റു.ഡി.സി.സി. സെക്രട്ടറിമാരായ സി.എസ്. രവീന്ദ്രൻ , സി.സി. ബാബുരാജ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മാരായ സുനിൽ പി.മേനോൻ ,പി.ബി. മൊയ്തു KSU. സംസ്ഥാന കമ്മിറ്റി അംഗം ആസിഫ്മുഹമ്മത്, ഹംസ കാക്കശേരി, പ്ര|താപൻ , നെല്ലിക്കത്തറ, മൊയ്തീൻ എടച്ചാൽ, ഇ.കെ.സോമൻ മാസ്ററർ, ജോസ് മി ടൈറ്റസ് ടി.എസ്.ശശി., ഇ കെ സജീവൻ , രാജേന്ദ്രൻ , ഷിംനാസ് . പി.എ , ഇക്ബാൽ കുട്ടമംഗലം,, . ഫിറോസ് , പ്രവിത ഉണ്ണികൃഷ്ണൻ , അത്തീക്ക് പടിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു ചടങ്ങിൽ . ഇക്ബാൽ മെമ്പർഷിപ്പ് ഏറ്റുവാങ്ങി . സരോജിനി പ്രാർത്ഥന ചൊല്ലുകയും.പി.എസ്.ഷാഹിർ നന്ദി പറയുകയും ചെയ്തു


Follow us on :

More in Related News