Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് അനിവാര്യം:മിസ്ഹബ് കീഴരിയൂർ

12 Jul 2025 20:20 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ:അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് അനിവാര്യമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നു പോകുന്നതെന്നും,

അതുകൊണ്ടു തന്നെ യുവത നിരന്തരമായ അനീതിക്കെതിരെയുള്ള പ്രക്ഷോഭ പരിപാടികളിൽ പങ്കാളികളായി തന്റെ ഉത്തരവാദിത്തം നിറവേറ്റാൻ തയ്യാറാവണമെന്ന് യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അഭിപ്രായപ്പെട്ടു.മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച യൂത്ത് ലീഗ് മേപ്പയൂർ പഞ്ചായത്ത് ശാഖാ തല ഉദ്ഘാടനം എളമ്പിലാട് ശാഖയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം


വി.പി. ജാഫർ അധ്യക്ഷനായി.

മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി. സിറാജ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.മുസ് ലിം ലീഗ് മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റ് കമ്മന അബ്ദുറഹ്മാൻ,ട്രഷറർ കെ.എം.എ.അസീസ്,വൈസ് പ്രസിഡന്റ് ഇല്ലത്ത് അബ്ദുറഹ്മാൻ,ബഷീർ പാറപ്പുറത്ത്,ഹാഷിം മേഴനത്താഴകുനി,കെ.കെ. റഫീക്ക്,വി.വി.നസ്രുദ്ദീൻ,പി.ടി.ഷാഫി എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ:ജാഫർ പുതിയോട്ടിൽ

(പ്രസിഡന്റ്), കെ.കെഅഫ്നാൻ (ജനറൽ സെക്രട്ടറി), ടി.കെ.സഫ് വാൻ (ട്രഷറർ).


ഫോട്ടോ:യുത്ത് ലീഗ് എളമ്പിലാട് ശാഖാ തല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ മിസ്ഹബ് കീഴരിയൂർ നിർവ്വഹിക്കുന്നു.

Follow us on :

Tags:

More in Related News