Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് തൊഴിലാളികളോടുള്ള പീഡനം അവസാനിപ്പിക്കണം...

06 Jul 2025 21:58 IST

MUKUNDAN

Share News :

ചാവക്കാട്:കെഎസ്ഇബി ലിമിറ്റഡ് ചാവക്കാട് ബീച്ച് സെക്ഷനിൽ ജോലിചെയ്യുന്ന ഇലക്ട്രിസിറ്റി തൊഴിലാളികൾ തൊഴിൽ ഭാരം മൂലം പീഡിപ്പിക്കപ്പെടുകയാണ്.29000 ഉപഭോക്താക്കളാണ് ചാവക്കാട് ബീച്ച് സെക്ഷന് കീഴിലുള്ളത്.നിയമപ്രകാരം 12 ലൈൻമാൻ വേണ്ടതാണ്.5 പേർ മാത്രമാണ് ഇപ്പോഴുള്ളത്.സ്ഥിരമായ വർക്കർമാർ ആരും തന്നെ ഇല്ല. 5 കരാർ തൊഴിലാളികളാണ് പകരം ജോലി ചെയ്യുന്നത്.അപകടകരമായ ജോലിചെയ്യുന്ന ഇവർക്ക് ഇൻഷുറൻസ് പോലും ഇല്ല.ശക്തമായ മഴയും,കാറ്റും മൂലം ഇലക്ട്രിസിറ്റി ലൈനുകളിലേക്കി മരം വീണും,ലൈനുകൾ പൊട്ടിയും വൈദ്യുതി തടസ്സം ഉണ്ടാകുന്നത് പതിവാണ്.5 ദിവസമായുള്ള പരാതികൾ പോലും ഈ ഓഫീസിൽ പരിഹരിക്കപ്പെടാതെയാണ് കെട്ടിക്കിടക്കുന്നത്.പരാതിയുടെ ഭാഹുല്യം മൂലം അമിതമായ മാനസിക സമ്മർദത്തിലാണ് ഇവർ ജോലി ചെയ്യുന്നത്.ആവശ്യമായ സുരക്ഷ സംവിധാനങ്ങളുടെ കുറവും ജോലിയെ ബാധിക്കുന്നുണ്ട്.അവശ്യമായ തൊഴിലാളികളെ നിയമിച്ച്,സുരക്ഷ സംവിധാനം ഒരുക്കി,തൊഴിൽ ഭാരം കുറക്കണമെന്ന് സ്വതന്ത്ര തൊഴിലാളി യൂണിയൻ യോഗം ആവശ്യപ്പെട്ടു.മത്സ്യത്തൊഴിലാളി യൂണിയൻ(എസ് ടി യു)ദേശീയ ജനറൽ സെക്രട്ടറി പി.എ.ശാഹുൽ ഹമീദ് യോഗം ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.കെ.മൊയ്തുണ്ണി യോഗത്തിന് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഹംസക്കുട്ടി മന്നാലംകുന്ന്,എസ് ടി യു ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.ഇസ്മയിൽ,സംസ്ഥാന നേതൃ സമിതി അംഗം വി.പി.മൻസൂർ അലി,മത്സ്യത്തൊഴിലാളി യൂണിയൻ(എസ് ടി യു)ജില്ലാ പ്രസിഡൻ്റ് സെയ്ദ് മുഹമ്മദ് പൊക്കാക്കില്ലത്ത്,സെക്രട്ടറി പി.എ.നസീർ,മോട്ടോർ തൊഴിലാളി യൂണിയൻ (എസ് ടി യു) ജില്ലാ സെക്രട്ടറി അബ്ദുൽ സലീം കുന്നമ്പത്ത് ,പത്ര വിതരണ തൊഴിലാളി യൂണിയൻ (എസ് ടി യു) സംസ്ഥാന വൈസ് പ്രസിഡൻ്റ് അസീസ് മന്നലംകുന്ന് എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News