Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2024 13:00 IST
Share News :
മലപ്പുറം : കൊടി വിവാദത്തില്‍ മുസ്ലീം ലീഗിന് ഐക്യദാര്‍ഢ്യവുമായി മലപ്പുറം വണ്ടൂരില്‍ എല്‍ഡിഎഫ് പ്രകടനം. പച്ചക്കൊടികളുമേന്തിയാണ് സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. ലീഗിന് കൊടിയുയര്‍ത്താന്‍ വേണ്ട സംരക്ഷണം ഇടതു മുന്നണി ഒരുക്കുമെന്നായിരുന്നു നേതാക്കളുടെ പ്രഖ്യാപനം.
വണ്ടൂരില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടിയില്‍ ലീഗ് പതാകയുയര്‍ത്തിയതിനെച്ചൊല്ലി എംഎസ്‌എഫ്- കെഎസ് യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കം കൈയ്യാങ്കളിയിലെത്തിയിരുന്നു. സംഭവത്തില്‍ എംഎസ്‌എഫോ ലീഗോ പ്രതിഷേധവുമായി എത്തിയില്ലെങ്കിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ഐഎന്‍എല്ലിന്‍റെ കൊടികളുമേന്തിയായിരുന്നു വണ്ടൂരിലെ പ്രകടനം. കോണ്‍ഗ്രസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചായിരുന്നു മുദ്രാവാക്യം. ലീഗിന്‍റെ കൊടിയുയര്‍ത്താനുള്ള അവകാശത്തിനു വേണ്ടി ഏതറ്റം വരെ പോകാന്‍ തയ്യാറാണെന്നും നേതാക്കള്‍ പ്രഖ്യാപിച്ചു. എന്നാല്‍ വണ്ടൂരിലെ സംഭവങ്ങളില്‍ പ്രതികരിക്കാന്‍ ഇതുവരെ മുസ്ലീം ലീഗ് തയ്യാറായിട്ടില്ല.
യുഡിഎസ്‌എഫ് വയനാട് ലോക്സഭാ മണ്ഡലം കമ്മറ്റി മലപ്പുറം വണ്ടൂരില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവിലാണ് കെഎസ് യു - എംഎസ്‌എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ചേരി തിരിഞ്ഞ് വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായത്. അനൗൺസ് വാഹനത്തിന് പിറകിൽ ലീഗ് പതാകയേന്തിയ പ്രവർത്തകരിൽ നിന്ന് കെ എസ് യു പ്രവർത്തകർ പതാക പിടിച്ച് മാറ്റുകയായിരുന്നു.
സി.പി.എം. കൊടികൾക്കൊപ്പം ലീഗിന്റെ കൊടികളും കൈയിലേന്തി പ്രവർത്തകർ അങ്ങാടിയിൽ നൃത്തംവെക്കുകയും ചെയ്തു. സി.പി.എം. വണ്ടൂർ ഏരിയ സെക്രട്ടറി ബി. മുഹമ്മദ് റസാഖ്, ലോക്കൽകമ്മിറ്റി സെക്രട്ടറി സി. ജയപ്രകാശ്, ഏരിയ സെന്ററംഗങ്ങളായ അഡ്വ. അനിൽ നിരവിൽ, വി. അർജുനൻ തുടങ്ങിയവർ നേതൃത്വംനൽകി.
Follow us on :
Tags:
Please select your location.