Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാധ്യമ പ്രവർത്തകയ്ക്ക് നേരെ കൈയേറ്റ ശ്രമം:മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി അപലപിച്ചു

17 Jun 2025 21:34 IST

MUKUNDAN

Share News :

ചാവക്കാട്:ചാവക്കാട് മാധ്യമ പ്രവർത്തക ജോലിയുടെ ഭാഗമായി കടപ്പുറം മുനക്കക്കടവിൽ കടൽക്ഷോഭവും,വെള്ളപൊക്കവും വാർത്തായാക്കാൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ചിലർ മാധ്യമ പ്രവർത്തകയുടെ ഫോൺ തട്ടി പറിക്കുകയും,അസഭ്യം പറഞ്ഞ് കൈയേറ്റം നടത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തെ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി അപലപിച്ചു.മാധ്യമ പ്രവർത്തനം അക്രമം കൊണ്ട് തടയുന്നതും തടസ്സം ചെയ്യുന്നതും ഭരണഘടനാ വിരുദ്ധമാണ്.അവർക്കെതിരെ ശക്തമായ നിയമനടപടി പോലീസ് സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ അധ്യക്ഷത വഹിച്ചു.സേവാദൾ സംസ്ഥാന സെക്രട്ടറി അനിത ശിവൻ,മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷിഹാബ് മണത്തല,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ,ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ടി.പി.ഷൗകത്ത് അലി,മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി റുക്കിയ ഷൗകത്ത്,ഇസഹാഹ് മണത്തല,സക്കീർ ഹുസൈൻ ചന്ദനപറമ്പിൽ,നാസിം നാലകത്ത്,ഷെരീഫ് പുളിച്ചിറക്കെട്ട് എന്നിവർ പ്രസംഗിച്ചു. 


Follow us on :

More in Related News