Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Aug 2025 07:57 IST
Share News :
പേരാമ്പ്ര: ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം നമ്മൾ വലിയ ആഘോഷമായി കൊണ്ടാടി വരുമ്പോൾ അതല്ല ആഘോഷിക്കപ്പെടെണ്ടത് വിഭജനത്തെയാണ് നമ്മൾ ഓർക്കേണ്ടതെന്ന് പറഞ്ഞു കൊണ്ട് വിഭജന രാഷ്ട്രീയത്തെ ഇപ്പോഴും പ്രോത്സാഹിപ്പിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന ഭരണമാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പി.എം. നിയാസ് പറഞ്ഞു.മഹാന്മാഗാന്ധിയുടെ ആദ്യ കേരള സന്ദർശനത്തിൻ്റെ 105-ാം വാർഷികത്തിൻ്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പാക്കനാർ പുരത്ത് നിന്നും ആരംഭിച്ച 'ഗാന്ധി സ്മൃതി യാത്ര'ക്ക് പേരാമ്പ്രയിൽ നൽകിയ സ്വീകരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ തമ്മിലിടിപ്പിക്കുന്ന ആർ എസ് എസിൻ്റെയും, ബി ജെ പി
യുടെയും, ബജ്രംഗ് ദളിന്റെയും നേതൃത്വം ഇന്ന് കാണിക്കുന്ന ഏറ്റവും വലിയ പ്രവർത്തനം സവർക്കറുടെ രാജ്യമായി ഇന്ത്യ അറിയപ്പെടണമെന്നാണ്. അതുപോലെ തന്നെ ചിന്തിക്കുന്ന
ഭരണാധികാരികളായ നരേന്ദ്ര മോദിയും, അമിത് ഷായുമാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന ദു:ഖകരമായ അവസ്ഥയുള്ള ഈ വർത്തമാനകാലത്താണ് ഗാന്ധിയാണ് ശരിയെന്ന സന്ദേശം പുതു തലമുറക്ക് നൽകികൊണ്ട് ഈ ഗാന്ധി സ്മൃതി യാത്ര കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂത്താളി, പേരാമ്പ്ര, ചങ്ങരോത്ത്, ചക്കിട്ടപാറ തുടങ്ങിയ മണ്ഡലങ്ങൾ ചേർന്ന് പേരാമ്പ്രയിൽ നൽകി സ്വീകരണ പരിപാടി ഗാന്ധി ഛായാചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷം നടന്ന ചടങ്ങിൽ പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് പി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാട്, കെ പി സി സി മെമ്പർമാരായ കെ.രാമചന്ദ്രൻ ,വി .എം. ഉമ്മർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ മുനീർ എരവത്ത്, രാജൻ മരുതേരി ,രാജേഷ് കീഴരിയൂർ ,ഇ.അശോകൻ,ഇ. വി. രാമചന്ദ്രൻ ,കെ.കെ. വിനോദൻ, പി.കെ. രാഗേഷ്,ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.മധു കൃഷ്ണൻ, പി.എം. പ്രകാശൻ, ഇ.ടി. സത്യൻ,രാജൻ കെ.പുതിയേടത്ത്, വി.പി. ഇബ്രാഹിം, കെ.പി.വേണുഗോപാൽ, വിനോദൻ കല്ലൂർ, ബാബു തത്തക്കാടൻ, അശോകൻ മുതുകാട്, സത്യൻ കല്ലൂർ,വമ്പൻ വിജയൻ , വി.പി. സുരേഷ്, എസ് സുനന്ദ്, ശ്രീധരൻ നറക്കമ്മൽ, മായൻകുട്ടി,മിനി വട്ടകണ്ടി തുടങ്ങിയവർ സംസാരിച്ചു.
നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്പത്തുർ വായനശാലയിൽ നടന്ന സ്വീകരണ പരിപാടിയിൽ മണ്ഡലം പ്രസിഡൻ്റ് വി.വി.ദിനേശൻ അധ്യക്ഷത വഹിച്ചു. വി.ഡി. ദിനൂജ് സ്വാഗതം പറഞ്ഞു. മുനീർ എരവത്ത്, കെ. മധുകൃഷ്ണൻ, പി. എം. പ്രകാശൻ , മിനകുഞ്ഞമ്മദ്, കെ.വി. ശശികുമാർ , ബലരാമൻ, സി. ജയദാസൻ ,വി .എം. കുഞ്ഞമ്മദ് ,കെ.എം. ബാബുരാജ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.