Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2024 18:05 IST
Share News :
പുന്നയൂർക്കുളം:ഡോ.ശ്യാമ പ്രസാദ് മുഖർജി നാഷ്ണൽ റർബൺ മിഷൻ പദ്ധതി പ്രകാരം ഒരു കോടി രൂപ പുന്നയൂർക്കുളം പഞ്ചായത്തിന് കേന്ദ്ര സർക്കാർ നൽകിയിട്ടും കഴിഞ്ഞ 5 വർഷക്കാലമായിട്ടും ഒരു പണിയും നടത്താത്ത പുന്നയൂർക്കുളം എഇഒ നാക്കോല റോഡിന്റെ ഇന്നത്തെ ശോചനീയാവസ്ഥയ്ക്ക് കാരണക്കാരായ പുന്നയൂർക്കുളം പഞ്ചായത്ത് ഭരണസമിതിക്കും,പൊതുമരാമത്ത് വകുപ്പിനുമെതിരെ ബിജെപി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി മരണക്കുഴികളിൽ പ്രതിഷേധ വാഴനടൽ സമരം നടത്തി.ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് കെ.സി.രാജു ഉദ്ഘാടനം ചെയ്തു.പുന്നയൂർക്കുളം വെസ്റ്റ് പ്രസിഡന്റ് വിനോദ് പെരിയമ്പലം അധ്യക്ഷത വഹിച്ചു.ഈസ്റ്റ് പ്രസിഡന്റ് ടി.കെ.ലക്ഷ്മണൻ,വെസ്റ്റ് ജനറൽ സെക്രട്ടറി സുരേഷ് മാക്കോരം,ഷാജി തൃപ്പറ്റ്,കിരൺ ബാലചന്ദ്രൻ,സുരേന്ദ്രൻ മാമ്പറ്റ്,വേണു മാമ്പറ്റ്,അജിതൻ മുപ്പാടത്ത്,സുന്ദരൻ മാമ്പറ്റ് തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
Please select your location.