Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്നകര സർവ്വീസ് സഹകരണ ബാങ്കിൽ തട്ടിപ്പ്:ബിജെപി സഹകാരി സംരക്ഷണ മാർച്ച്‌ ബുധനാഴ്ച്ച...

06 Aug 2024 22:58 IST

MUKUNDAN

Share News :

മണലൂർ:അന്നകര സർവ്വീസ് സഹകരണ ബാങ്കിൽ ക്യാഷ് കളക്ഷൻ ഏജന്റിന്റെ മറവിൽ പാവപെട്ട സഹകാരികളെയാണ് തട്ടിപ്പിന് ഇരയാക്കിയിട്ടുള്ളത്.സൊസൈറ്റി ബാങ്കിൽ നിന്ന് ലോൺ എടുത്തവരും ദിവസ നിക്ഷേപകരും ബാങ്ക് ഏർപ്പെടുത്തിയ കളക്ഷൻ ഏജന്റ് വീടുകളിലും ഷോപ്പുകളിലും വന്ന് പിരിക്കുന്ന പണം സഹകാരികളുടെ പറ്റുപുസ്തകത്തിൽ വരവ് വെക്കുകയും ഈ തുക ബാങ്കിൽ ഏജന്റ് അടക്കാതെ ബാങ്ക് സഹകാരികളോട് അടച്ച തുക വീണ്ടും അടക്കുവാൻ ഭീഷണി സ്വരത്തിൽ നിരന്തരം ആവശ്യപ്പെടുകയുമാണ് ചെയുന്നത്.കളക്ഷൻ ഏജന്റ് വഴി ശേഖരിക്കുന്ന തുകകൾ ചില പ്രത്യക താല്പര്യകാരുടെ കൈവശമാണ് എത്തിച്ചേരുന്നത്.കളക്ഷൻ ഏജന്റ് വഴി നടക്കുന്ന ഈ തട്ടിപ്പിനും അനീതിക്കും എതിരെ ബുധനാഴ്ച്ച ഭാരതിയ ജനത പാർട്ടി മുല്ലശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകാരി സംരക്ഷണ മാർച്ച്‌ സഘടിപ്പിക്കാൻ ചേർന്ന പ്രതിഷേധ യോഗത്തിൽ സഹകാരികളോട് തുടർന്ന് കൊണ്ടിരിക്കുന്ന ഈ തട്ടിപ്പ് വെച്ച് പുലർത്താൻ സമ്മതിക്കില്ലന്ന് പ്രതിഷേധ യോഗത്തിൽ മണലൂർ മണ്ഡലം പ്രസിഡന്റ്‌ കെ.എസ്.ധനേഷ് പറഞ്ഞു.യോഗത്തിൽ ജനറൽ സെക്രട്ടറി സന്തോഷ്‌ പണിക്കശേരി,വൈസ് പ്രസിഡന്റ്‌ രാജൻ മഠത്തിൽ,പഞ്ചായത്ത് പ്രസിഡന്റ്‌ സുനിൽ പുതിയേടത്ത്,ജനറൽ സെക്രട്ടറി സുനിൽകുമാർ അപ്പു എന്നിവർ യോഗത്തിൽ സംസാരിച്ചു.

Follow us on :

More in Related News