Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2024 21:32 IST
Share News :
ചാവക്കാട്:ചാവക്കാട് ഗവ.താലൂക്ക് ആശുപത്രിയിൽ രാത്രികാലങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാതെ രോഗികൾ വലയുന്നു.മത്സ്യതൊഴിലാളികളുടെയും,സാധാരണക്കാരുടെയും ആശ്രയകേന്ദ്രമായ ചാവക്കാട് താലൂക്കാശുപത്രിയിൽ അടിയന്തരമായി വൈകീട്ട് കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് മുസ്ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.തീരദേശത്തെ ജനങ്ങളുടെ ഏക ആശ്രയമാണ് താലൂക്ക് ആശുപത്രി.വിവിധ തരം പകർച്ചവ്യാധികളും,മഴക്കാല രോഗങ്ങളും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിൽ എത്തുന്ന രോഗികളെ ശുശ്രൂഷിക്കാൻ ഡോക്ടർമാർ ഇല്ല.ഡോക്ടറെ കാണാൻ ടോക്കൺ എടുത്താൽ മണിക്കൂറോളം ക്യൂ നിൽക്കേണ്ട സ്ഥിതിയാണ്.കൂടാതെ ഡോക്ടറെ കണ്ട് മരുന്നിനും ക്യൂ നിക്കേണ്ട അവസ്ഥയിലാണ് അതിനാൽ രോഗികൾ ക്യൂവിൽ തളർന്നു വീഴുന്നതും പതിവാണ്.രാത്രിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിച്ച് രോഗികൾക്ക് ആശ്വാസമായ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് മുസ്ലീം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി പി.എം.അനസ് ആവശ്യപ്പെട്ടു.തുടർ നടപടികൾ കൈകൊണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.തുടർന്ന് ആശുപത്രി സൂപ്രണ്ടിന് മുസ്‌ലിം ലീഗ് ഭാരവാഹികൾ നിവേദനം നൽകി.മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ ജനറൽ സെക്രട്ടറി പി.എം.അനസ്,നേതാക്കളായ എൻ.കെ.റഹീം,ആരിഫ് പാലയൂർ,സബാഹ് താഴത്ത്,പേള ബഷീർ,എൻ.കെ.അബ്ദുൽ കാദർ തുടങ്ങിയവർ നേതൃത്വം നൽകി.നിയമന അംഗീകാരത്തിനായി ഫയൽ ജില്ലാ കലക്ടറുടെ മുൻപിലാണ്.വിഷയത്തിൽ ജില്ലാ മെഡിക്കൽ ഓഫിസും ആരോഗ്യവകുപ്പും സംസ്ഥാന സർക്കാരും ഇടപെടാതെ ആശുപത്രിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകില്ല എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
Follow us on :
Tags:
Please select your location.